എറണാകുളം: ജാപ്പനീസ് എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. 79 വയസ്സായിരുന്നു. തകഴിയുടെ പ്രശസ്ത നോവലായ ചെമ്മീൻ ജാപ്പനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരി ആണ് തക്കാക്കോ.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു തക്കാക്കോയുടെ വിയോഗം എന്നാണ് വിവരം. മലയാളിയും കൂനമ്മാവ് സ്വദേശിയുമായ തോമസ് മുല്ലൂരാണ് തക്കാക്കോയുടെ ഭർത്താവ്. അദ്ദേഹത്തിൽ നിന്നാണ് ചെമ്മീൻ എന്ന നോവലിനെക്കുറിച്ച് തക്കാക്കോ അറിയുന്നത്.
ജാപ്പനീസ് സർവ്വകലാശാലയുടെ സിറ്റി ഓഫീസിൽ ജീവനക്കാരി ആയിരിക്കെ 23ാം വയസ്സിലായിരുന്നു തക്കാക്കോ കേരളത്തിൽ എത്തിയത്. ഇവിടെയെത്തിയ ശേഷം മലയാളം പഠിക്കുകയായിരുന്നു. തോമസ് മുല്ലൂർ നൽകിയ ചെമ്മീനിന്റെ ഇംഗ്ലീഷ് കോപ്പിയായിരുന്നു തക്കാക്കോ ആദ്യം വായിച്ചത്. ഇഷ്ടമായതോടെ തന്റെ നാടിനെക്കൂടി ഈ നോവൽ പരിചയപ്പെടുത്തണമെന്ന ആഗ്രഹം ഉള്ളിൽ ഉദിക്കുകയായിരുന്നു.
ഇതിന് പിന്നാലെ നോവൽ പരിഭാഷപ്പെടുത്താൻ തകഴിയെ കണ്ട് അനുമതി വാങ്ങി. 1976 ൽ ജാപ്പനീസ് ഭാഷയിലേക്ക് നോവൽ പരിഭാഷപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇത് പുസ്തക രൂപത്തിൽ ഇറക്കാൻ കഴിഞ്ഞില്ല.
Discussion about this post