ചെന്നൈ : തമിഴ്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് പൊങ്കൽ ആഘോഷത്തിന് വമ്പൻ വാഗ്ദാനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. റേഷൻ കടകൾ വഴി നൽകുന്ന പൊങ്കൽ കിറ്റിനൊപ്പം ആയിരം രൂപയും കൂടി നൽകുമെന്നാണ് സ്റ്റാലിന്റെ വാഗ്ദാനം. ആദായനികുതി അടയ്ക്കുന്നവരും കേന്ദ്ര-സംസ്ഥാന ജീവനക്കാരും ഒഴികെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് പൊങ്കലിന് കിറ്റും പണവും ലഭിക്കുക.
പൊങ്കൽ പ്രമാണിച്ച് റേഷൻ കടകൾ വഴി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്ന് നേരത്തെ തന്നെ തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഒരു കരിമ്പും അടങ്ങുന്നതാണ് പൊങ്കലിന് തമിഴ്നാട് സർക്കാർ നൽകുന്ന കിറ്റ്. വെള്ളിയാഴ്ചയാണ് ഈ കിറ്റിനൊപ്പം ആയിരം രൂപ പണമായും നൽകുമെന്ന് എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാർ അർഹരായ സ്ത്രീകൾക്ക് എല്ലാ മാസവും നൽകുന്ന ആയിരം രൂപ പൊങ്കൽ പ്രമാണിച്ച് ജനുവരി പത്തിനുള്ളിൽ തന്നെ ബാങ്കുകളിൽ നിക്ഷേപിക്കുമെന്നും അറിയിച്ചു. സാധാരണ മാസങ്ങളിൽ 15 ആം തീയതിയാണ് ഈ പണം ബാങ്കുകളിൽ നിക്ഷേപിക്കപ്പെടാറുള്ളത്. 1.15 കോടി സ്ത്രീകൾക്കാണ് തമിഴ്നാട് സർക്കാർ എല്ലാമാസവും ആയിരം രൂപ വീതം നൽകിവരുന്നത്.
Discussion about this post