ന്യൂഡൽഹി : ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു ഇറാൻ സ്വദേശിയായ പെൺകുട്ടി കൊല്ലപ്പെട്ടു. പെൺകുട്ടിയുടെ ബന്ധു കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നോയിഡയിലെ സെക്ടർ 116-ലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.
22 വയസ്സുകാരിയായ സീനത്ത് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ ഇമ്രാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോയ്ഡയിൽ അടുത്തടുത്ത മൂന്ന് ഫ്ലാറ്റുകളിൽ ആയാണ് ഈ ഇറാനിയൻ കുടുംബങ്ങൾ കഴിഞ്ഞുവന്നിരുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഇമ്രാനും സീനത്തും തമ്മിൽ ഉണ്ടായ വ്യക്തി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്.
കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആയ സീനത്തിനെ ഉടൻതന്നെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നോയ്ഡയിൽ വസ്ത്രവ്യാപാരം നടത്തിവരുന്നവരാണ് ഈ ഇറാനിയൻ കുടുംബങ്ങൾ. സീനത്തിന്റെ കൊലപാതകത്തെത്തുടർന്ന് ബന്ധുക്കളായ മറ്റ് നാല് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post