തിരുവനന്തപുരം: പിണറായിയുടെ അല്ലാത്ത മറ്റെല്ലാ രാഷ്ട്രീയ പരിപാടികളിലും പങ്കെടുക്കുമെന്ന് മറിയക്കുട്ടി. സേവ് കേരള ഫോറം തലസ്ഥാനത്ത് നടത്തുന്ന അവകാശ സംരക്ഷണ ധർണയിൽ പങ്കെടുക്കവേയായിരുന്നു മറിയക്കുട്ടയുടെ പ്രസ്താവന.
രാവിലെ കോൺഗ്രസും രാത്രി ബിജെപിയും ആണെന്നാണ് സിപിഎം എന്നെക്കുറിച്ച് പറയുന്നത്. ഞാൻ ഒരു പാർട്ടിയുടെയും ആളല്ല. അതന്റൈ പണിയുമല്ല. പിണറായിയെ പോലെ ഞാൻ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടില്ലെന്നും മോദിയുമൊത്തുള്ള പിണറായി വിജയന്റെ ചിത്രം എടുത്തു കാണിച്ച് മറിയക്കുട്ടി പറഞ്ഞു.
നിങ്ങളുടെ നികുതിപ്പണം സർക്കാർ വാങ്ങിക്കുന്നുണ്ട്. ജനങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്. മാസപ്പടിയിൽ നിന്നല്ല നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത്. അനേകം പേർ കേരളം ഭരിച്ചിട്ടുണ്ട്. ഇത്രയും വൃത്തികെട്ട ഭരണം ഉണ്ടായിട്ടില്ല. സമരത്തിനിടയിൽ എത്ര പെൺകുട്ടികളുടെ വസ്ത്രമാണ് പോലീസ് വലിച്ചു കീറിയത്. സ്ത്രീകളുടെ ശരീരത്ത് തൊടാൻ പുരുഷ പോലീസിന് അധികാരമില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ എങ്കെടുത്തതിന് മറിയക്കുട്ടിക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ, മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിൽ വിമർശനമുണ്ടായാൽ പ്രശ്നമില്ലെന്നും താൻ ആരുടെയും ചിലവിൽ അല്ല ജീവിക്കുന്നതെന്നുമാണ് മറിയക്കുട്ടി വിഷയത്തിൽ പ്രതികരിച്ചത്. ഒരു പാർട്ടിയുടെയും പൈസ വാങ്ങിയിട്ടില്ല. കോവിഡ് കാലത്ത് കേന്ദ്ര സർക്കാരിൽ നിന്നും അഞ്ചുകിലോ അരി ലഭിച്ചു. അത് ഇപ്പോഴും തരുന്നുണ്ട്. പിണറായി സർക്കാർ തരുന്നതു കൊണ്ട് മാത്രം ജീവിക്കാൻ സാധിക്കില്ല. കണ്ടത് പറയുന്നാളാണ് താൻ. വൃത്തികേട് കാണിക്കുന്നതു കണ്ടാൽ പറയും. അത് തന്റെ സ്വഭാവമാണ്. രാഷ്ട്രീയം നോക്കിയല്ല പരിപാടിയിൽ പങ്കെടുത്തതെന്നുമാണ് മറിയക്കുട്ടി പറഞ്ഞത്.
Discussion about this post