ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. കേരളത്തിൽ നിന്നുള്ള റിയാസ് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദോയ്‌വാലയിൽ ആണ് സംഭവം. ജോളി ഗ്രാൻഡ് സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബംഗളൂരുവിൽ യുവാവിനും യുവതിയ്ക്കും ജോലിയുണ്ടായിരുന്നത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുൻപ് യുവതി റിയാസുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറി. ഇതോടെ യുവതിയെ യുവാവ് ശല്യം ചെയ്യാൻ ആരംഭിക്കുകയായിരുന്നു. ശല്യം സഹിക്കവയ്യാതായതോടെ യുവതി നാട്ടിലേക്ക് മടങ്ങി. എന്നാൽ യുവാവ് ഇവിടെയെത്തിയും ശല്യം തുടരുകയായിരുന്നു. ഇതിനിടെയാണ് ആസിഡ് ആക്രമണം.
യുവതിയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Discussion about this post