ഐഎസ്ആർഒയുടെ ആദിത്യ എൽ-1 ദൗത്യത്തിന്റെ വിജയത്തിന് അഭിനന്ദിച്ച അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയിലെ ശാസ്ത്രജ്ഞൻ. ഇന്ത്യൻ വംശജൻ കൂടിയായ ഡോ. അമിതാഭ് ഘോഷ് ആണ് ഇന്ത്യയുടെ വലിയ ശ്രദ്ധേയമായ നേട്ടമാണ് ആദിത്യ എൽ-1 എന്ന് വ്യക്തമാക്കിയത്. ബഹിരാകാശ മേഖലയാകെ ഇന്ത്യ അടക്കി വാഴുന്ന കാലഘട്ടമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഐ എസ് ആർ ഒ ബഹിരാകാശ മേഖലയിൽ വലിയ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്ന് ഡോ. അമിതാഭ് ഘോഷ് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്ത് പ്ലാനറ്ററി സയൻസുമായി ബന്ധപ്പെട്ട പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. ആദിത്യ എൽ-വണിന്റെ വിജയത്തിന് ശേഷം ശാസ്ത്ര-ബഹിരാകാശ ലോകം ഇന്ന് എവിടെയാണ് നിൽക്കുന്നതെന്ന് നോക്കുമ്പോൾ, അത് വളരെ ആവേശകരവും ശ്രദ്ധേയവുമായ ഒരു യാത്രയായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ശനിയാഴ്ചയാണ് സൂര്യദൗത്യത്തിലേർപ്പെട്ടിരുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ആദിത്യ എൽ-1 അതിന്റെ ലക്ഷ്യസ്ഥാനമായ ലാഗ്രേഞ്ച് പോയിന്റ്-1 (എൽ1) ൽ എത്തി റെക്കോർഡ് നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ ഈ ആദ്യ സൂര്യ പഠന ദൗത്യം സെപ്റ്റംബർ 2 ന് ആണ് ഐഎസ്ആർഒ വിക്ഷേപിച്ചിരുന്നത്. ആദിത്യ എൽ1 ഇനി അടുത്ത രണ്ട് വർഷം സൂര്യനെ കുറിച്ച് പഠിക്കുകയും പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
Discussion about this post