തൃശ്ശൂർ: ഗുരുവായൂരിൽ ദർശനം നടത്തി ശ്രീലങ്കൻ മന്ത്രി. തുറമുഖ കപ്പൽ – വ്യോമയാന വകുപ്പ് മന്ത്രി നിമിൽ സിരിപാല സിസിൽവ ആണ് ക്ഷേത്രത്തിൽ എത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ,അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവരും ദേവസ്വം ജീവനക്കാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ക്ഷേത്ര ദർശനം. അദ്ദേഹം ദീപാരാധന തൊഴുതു. ദർശന ശേഷം കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും ഉൾപ്പെടുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ മന്ത്രിക്ക് നൽകി.
എറണാകുളത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. ഇതിനിടെയാണ് അദ്ദേഹം ഗുരുവായൂരിൽ എത്തിയത്.
Discussion about this post