മാലി : മാലിദ്വീപിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് മാലിദ്വീപിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇന്ത്യയുടെ നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് അനുസരിച്ച് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം തലസ്ഥാനമായ മാലിയിൽ നിന്ന് 896 കിലോമീറ്റർ പടിഞ്ഞാറ് ആണെന്നാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 29 നും മാലിദ്വീപിൽ തുടർ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ മാലിദ്വീപിന് സമീപമുള്ള കാൾസ്ബർഗ് റിഡ്ജിൽ നാല് ഭൂചലനങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, ഭൂചലനങ്ങൾ 4.8, 5.2, 5.8, 5.0 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്, 7.7 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ആഴത്തിൽ ഉള്ളവയായിരുന്നു ഈ ഭൂചലനങ്ങൾ.
Discussion about this post