സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂനാം ദിനം പിന്തുടരുമ്പോൾ കുതിപ്പ് തുടർന്ന് കണ്ണൂർ. അവസാന വട്ട ഫലം പുറത്ത് വരുമ്പോൾ തൊട്ടടുത്ത സ്ഥാനത്തുള്ള കോഴിക്കോടിനേക്കാൾ 11 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. 669 പോയിന്റാണ് കണ്ണൂരിനുള്ളത്, അതേസമയം 658 പോയിന്റുകളുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തുണ്ട്. 641 പോയിന്റുമായി തൃശ്ശൂരും . തൊട്ടുപിന്നിൽ 633 പോയിന്റുമായി ആതിഥേയരായ കൊല്ലവും മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്
അതെ സമയം സ്കൂളുകളുടെ കാര്യമെടുത്താൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 166 പോയിന്റുകൾ കരസ്ഥമാക്കി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിന് ഏതാണ്ട് അവരുടെ പകുതി പോയിന്റുകൾ (87) മാത്രമേ ഉള്ളൂ എന്നാൽ തൊട്ടടുത്തായി പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ്.എസ്. (74) മൂന്നാംസ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.
Discussion about this post