ന്യൂഡൽഹി: രാമജന്മ ഭൂമിയിൽ തങ്ങളുടെയും സാന്നിധ്യമുറപ്പിക്കാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്. ഈ വർഷം ആദ്യം തന്നെ കല്യാൺ ജ്വല്ലേഴ്‌സിന്റെ 250 ആം ഷോറൂം ഉത്തർ പ്രദേശിലെ അയോധ്യയിൽ തുറക്കുമെന്ന് കല്യാൺ ജ്വല്ലേഴ്‌സ് അറിയിച്ചിട്ടുണ്ട്. ജനുവരി 22 നു നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ അതി വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് അയോധ്യയിൽ ഭൂമിയുടെ വില ആകാശം മുട്ടുകയാണ് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഈയൊരു അവസരത്തിൽ അയോധ്യയിൽ ജ്വല്ലറി തുറക്കാൻ സാധിക്കുന്നത് കല്യാൺ ജ്വല്ലേഴ്സിന് വലിയ നേട്ടമാകും
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും 30 ഷോറൂമുകള്‍ കൂടി തുറക്കാനാണ് കല്യാൺ ജ്വല്ലേഴ്‌സ് പദ്ധതിയിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിൽ കല്യാൺ ജ്വല്ലേഴ്സിന് ഇന്ത്യയില്‍ 15 ഉം മിഡില്‍ ഈസ്റ്റില്‍ രണ്ടും ഉൾപ്പെടെ മുപ്പതോളം ഷോറൂമുകളും തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിലും ഗൾഫ് മേഖലയിലുമായ് നിലവിൽ 235 ഓളം ഷോറൂമുകൾ ആണ് കല്യാൺ ജ്വല്ലേഴ്സിനുള്ളത്.
Discussion about this post