കൊച്ചി: സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്തിനെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. സിനിമാ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് വിരുദ്ധമായി രഞ്ജിത്തിന്റെ നിര്‍മാണ കമ്പനിയായ ക്യാപിറ്റോള്‍ സിനിമാ ഷൂട്ടിങ് തുടങ്ങിയ സാഹചര്യത്തിലാണ് നടപടി.
സിനിമാ മേഖലയിലെ ദിലസവേതനക്കാരുടെ ശബളവര്ധനവിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചത്. അസോസിയേഷന് അംഗം എന്ന നിലയില്‍ അച്ചടക്കലംഘനം നടത്തിയതിനാണ് രഞ്ജിത്തിനെ പുറത്താക്കിയതെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുരേഷ് കുമാര്‍ പറഞ്ഞു.
ഫെഫ്കയുടെ കൂലി വര്‍ധന നടപ്പാക്കിയാണ് രഞ്ജിത്തിന്റെ പുതിയ സിനിമ ലീലയുടെ ഷൂട്ടിങ് കോഴിക്കോട് പുരോഗമിക്കുന്നത്. അതിനിടെ ലീലയുടെ റിലീസിങ്ങിന് വിലക്കേര്‍പ്പെടുത്താന്‍ അസോസിയേഷന് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post