മൗണ്ട് മൗഗനുയി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ന്യൂസിലണ്ടിന്. അവസാന മത്സരത്തില്‍ ശ്രീലങ്കയെ 36 റണ്‍സിനു തോല്‍പ്പിച്ചാണ് കീവിസിന്റെ നേട്ടം. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 എന്ന നിലയിലാണ് കിവീസ് നേടിയത്. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കിവീസ് മാര്ട്ടിന് ഗുപ്റ്റിലിന്റെ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റിന് 294 റണ്‍സ് നേടി. 295 റണ്‍സ് ലക്ഷ്യമായി ഇറങ്ങിയ ലങ്ക 47.1 ഓവറില്‍ 258 റണ്‍സിനു ഓള്‍ഔട്ടായി.
109 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 102 റണ്‍സ് നേടിയ ഗുപ്റ്റിലാണ് കീവിസിന്റെ വിജയശില്പി.
Discussion about this post