മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ നടത്തിയ വിദ്വേഷപരാമർശം ആഗോളതലത്തിൽ ചർച്ചയ്ക്ക് കാരണമായതോടോ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് തടിയൂരി മാലിദ്വീപ്. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി.മാലിദ്വീപിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയാണ് ഭരണകൂടത്തെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചത്.
അപകീർത്തി പരാമർശം നടത്തിയ യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന, അതേറ്റഅ പിടിച്ച് അധിക്ഷേപ പോസ്റ്റുകൾ ഇട്ട സഹമന്ത്രിമാരായ മാൽഷ,ഹസൻ സിഹാൻ എന്നിവരെ സസ്‌പെൻഡ് ചെയ്തതായാണ് വിവരം. പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും രാജ്യത്തിന്റെതല്ലെന്നും വ്യക്തമാക്കി മാലിദ്വീപ് പ്രസ്താവന ഇറക്കിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തബോധത്തോടെയും വിനിയോഗിക്കണമെന്ന് സർക്കാർ വിശ്വസിക്കുന്നു. അതു വിദ്വേഷം പ്രചരിപ്പിക്കാത്ത രീതിയിലും മാലദ്വീപും അതിന്റെ രാജ്യാന്തര പങ്കാളികളും തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്താത്ത രീതിയിലും ആകണമെന്നായിരുന്നു പ്രസ്താവന. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.
എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം എക്‌സ് പ്ലാറ്റ്‌ഫോമിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്. വിവാദമായതിനു പിന്നാലെ ഈ പോസ്റ്റ് മന്ത്രി നീക്കിയിരുന്നു.
ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വയ്ക്കുന്നുവെന്നും ബീച്ച് ടൂറിസത്തിൽ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നു രാാജ്യത്തെ 36 ദ്വീപുകൾ ഉൾപ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നത് ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമായിരുന്നു മന്ത്രിയായ അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സിൽ കുറിച്ചത്.
നടൻ അക്ഷയ് കുമാർ, മുൻ ക്രിക്കറ്റ് താരം സച്ചിൻ സൽമാൻ ഖാൻ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ തുടങ്ങി നിരവധി ബോളിവുഡ്, കായിക താരങ്ങൾ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം എന്നുള്ള ട്വീറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.മന്ത്രിമാരുടെ പരാമർശത്തിനെതിരെ ‘മാലദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന പരാമർശവുമായി നിരവധിപ്പേരാണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തിയത്. മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കിയതായി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.മാലിദ്വീപിലേക്കുള്ള 8,000-ത്തിലധികം ഹോട്ടൽ ബുക്കിംഗുകളും 2,500 വിമാന ടിക്കറ്റുകളുമാണ് ഇതിനകം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post