ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം 605 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകളുടെ എണ്ണം 4002 ആയതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4.5 കോടിയിലധികം ആയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
24 മണിക്കൂറിനിടയിൽ നാല് മരണങ്ങളാണ് കോവിഡ് കാരണമെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്നും രണ്ട് മരണങ്ങളും ത്രിപുരയിൽ നിന്നും കർണാടകയിൽ നിന്നും ഓരോ മരണങ്ങളുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് മരണങ്ങളുടെ എണ്ണം 5,33,396 ആയി.
കഴിഞ്ഞ ദിവസം 648 കോവിഡ് രോഗമുക്തരായി. ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 4,44,81,341 ആയതായി കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ 70 വയസുകാരനും, 48 വയസുകാരനുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് സജീവമായ കോവിഡ് 19കേസുകളുടെ എണ്ണം വ്യാഴാഴ്ച കുറഞ്ഞിരുന്നു.
Discussion about this post