കശ്മീര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്യിദ്.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി മോദി ഫോണില്‍ സംസാരിച്ചതിനാണ് മുഫ്തിയുടെ അഭിനന്ദനം. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും മുഫ്തി പറഞ്ഞു.കഴിഞ്ഞദിവസമാണ് മോദിയും ,നവാസ് ഷെരീഫും ഫോണില്‍ സംസാരിച്ചത്.
കശ്മീരില്‍ പിഡിപിയും ബിജെപിയും സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ധാരണയിലാണ്. ഫെബ്രുവരി 23 ന് ഇരു പാര്‍ട്ടികളും ചേര്‍ന്നുള്ള സര്‍ക്കാര്‍ നിലവില്‍ വരും. മുഫ്തിയായിരിക്കും കശ്മീരിലെ മുഖ്യമന്ത്രി. ഭരണഘടനയിലെ 370ാം വകുപ്പ്, സായുധസേന പ്രത്യേകാധികാര നിയമം, ഏക്‌സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ ഒരു മാസമായി ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്ത്യയെ ഒരു വലിയ ശക്തിയാക്കണമെന്ന് നരേന്ദ്ര മോദി ആഗ്രഹിക്കുന്നെങ്കില്‍ മോദിയുടെ ഈ നിലപാടുകളില്‍ മാറ്റം വരുത്തണമെന്നും മുഫ്തി പറഞ്ഞു.
ജനാധിപത്യത്തില്‍ പിഡിപി വിശ്വസിക്കുന്നു എന്നാല്‍ ജമ്മുകശ്മീരിന്റെ മുസ്ലിം ഐഡന്റിറ്റി നിലനിര്‍ത്തണം. ഇന്ത്യയില്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി അംഗീകരിക്കപ്പെട്ട സംസ്ഥാനം കശ്മീര്‍ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post