തിരുവനന്തപുരം: കേരളത്തില്‍ സി.പി.എമ്മിനെ നിര്‍ജ്ജീവമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.ബി.ഐയെക്കൊണ്ട് സി.പി.എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജെ.എസ്.എസ് നേതാവ് രാജന്‍ബാബുവിനെ പുറത്താക്കാന്‍ യു.ഡി.എഫിന് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി കോടതിയില്‍ ഹാജറായ രാജന് ബാബുവിന്റെ നടപടിയ്ക്കെതിരെ യു.ഡി.എഫ് കണ്‍വീനറും വി.എം സുധീരനും രംഗത്തെത്തിയിരുന്നു.
Discussion about this post