ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ നിരവധി പേരാണ് ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നത്. ബോയ്ക്കോട്ട് മാലദ്വീപ് ഉൾപ്പെടെയുള്ള ഹാഷ്ടാഗോടെ സമൂഹമാദ്ധ്യമങ്ങളിൽ മാലിദ്വീപിനെതിരെ വിമറശനം കത്തിക്കയറിയതോടൊപ്പം ലക്ഷദ്വീപ് ടൂറിസം സാധ്യതകളും ഉയരുകയായിരുന്നു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾ വൈറലായതോടെ ലക്ഷദ്വീപിനെ ബീച്ച് ഡെസ്റ്റിനേഷനായി ഗൂഗിളിൽ സെർച്ച് ചെയ്തവരുടെ എണ്ണവും കുത്തനെ ഉയർന്നു. മാലിദ്വീപിന്റെ വിവാദ പരാമർശങ്ങൾ കൂടി എത്തിയതോടെ ലക്ഷദ്വീപ് വിഷയം കത്തിക്കയറുകയായിരുന്നു.
ഇപ്പോൾ, ലക്ഷദ്വീപിലേക്ക് വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ലക്ഷദ്വീപിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ, യുദ്ധവിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്ന പുതിയ വിമാനത്താവളം നിർമിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. നിക്കോയ് ദ്വീപാണ് ഇതിനുവേണ്ടി കേന്ദ്രം പരിഗണിക്കുന്നത്. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും.
പദ്ധതി സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനകളിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിര്‍മ്മാണം സംബന്ധിച്ചുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നുമാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തുനിന്നാണ് മിനിക്കോയില്‍ വ്യോമത്താവളം നിര്‍മിക്കാനുള്ള നിര്‍ദേശം ആദ്യമുയര്‍ന്നത്. ദ്വീപിൽ അഗത്തിയിലെ ഒരു വിമാനത്താവളം മാത്രമാണ് നിലവിലുള്ളത്. ഈ വിമാനത്താവളം വികസിപ്പിക്കാനും ആലോചനയുണ്ട്.
ലക്ഷദ്വീപിൽ വമ്പൻ റിസോർട്ടുകൾ നിർമ്മിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ മാലിദ്വീപ് ടൂറിസത്തോട് ബൈ പറഞ്ഞിരിക്കുക കൂടിയാണ് ഉടമ രത്തൻ ടാറ്റ. ട്വിറ്ററിലൂടെയാണ് ടാറ്റ ഗ്രൂപ്പ് നിർണായക പ്രഖ്യാപനം നടത്തിയത്. ലക്ഷദ്വീപിൽ വിനോദ സഞ്ചാരികൾക്കായി താജ് റിസോർട്ടുകൾ ആണ് പണിയുന്നത്. രണ്ടിന്റെയും നിർമ്മാണം 2026 ഓടെ പൂർത്തിയാക്കും. സുഹേലി, കടമത്ത് എന്നിവിടങ്ങളിലാണ് ഹോട്ടലുകൾ നിർമ്മിക്കുന്നത്.
ഇതോടുകൂടി ലോകത്തെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപ് മാറും. രാജ്യത്തെ പല വൻ കിട കമ്പനികളും ലക്ഷദ്വീപിന്റെ ടൂറിസം ലക്ഷ്യമിട്ട് നിർണായക പദ്ധതികൾ നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
Discussion about this post