ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രയേൽ അറ്റലിനെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇതോടെ ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കുകയാണ് ഗബ്രിയേൽ. പരസ്യമായി സ്വവർഗ്ഗാനുരാഗിയാണെന്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.
34 കാരനായ ഗബ്രിയേൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. സമീപകാല അഭിപ്രായ വോട്ടെടുപ്പുകളിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയക്കാരിൽ ഒരാളായി ഗബ്രിയേലിനെ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാജിവെച്ച എലിസബത്ത് ബോണിന് പകരക്കാരനായാണ് ഗബ്രിയേലെത്തുന്നത്.
കോവിഡ് സമയത്ത് സർക്കാർ വക്താവായിരുന്നു മാക്രോണിന്റെ അടുത്ത അനുയായി കൂടിയായ ഗബ്രിയേൽ അറ്റൽ. ഇമ്മാനുവൽ മാക്രോണിന്റെ ഏറ്റവും വിശ്വസ്തനെന്നാണ് ഗബ്രിയേൽ അതാൽ അറിയപ്പെടുന്നത്. പ്രധാനമന്ത്രി പദവിയിലെത്തിയ അതാലിനെ ഫ്രഞ്ച് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് പോലും ‘മാക്രോൺ ബോയ്’ എന്നാണ്.











Discussion about this post