ലണ്ടൻ: ബ്രിട്ടണിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിൽ പ്രണാമം അർപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാർലമെന്റ് സ്‌ക്വയറിന് സമീപമുള്ള ടവിസ്റ്റോക്കിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിലാണ് അദ്ദേഹം പ്രണാമം അർപ്പിച്ചത്. ഡോ ബി.ആർ അംബേദ്കറുടെ സ്മാരകും അദ്ദേഹം സന്ദർശിച്ചു.
പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി ദ്വിദിന സന്ദർശനത്തിനാണ് രാജ്‌നാഥ് സിംഗ് ബ്രിട്ടണിൽ എത്തിയത്. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം മഹാത്മാ ഗാന്ധിയുടെ പ്രതിമ സന്ദർശിച്ചത്. പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. പ്രാർത്ഥിച്ച ശേഷമായിരുന്നു അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. ഇതിന് ശേഷമായിരുന്നു അദ്ദേഹം അംബേദ്കർ സ്മാരകത്തിൽ എത്തിയത്.
നീണ്ട 22 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രി ബ്രിട്ടണിൽ എത്തുന്നത്. പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനായുള്ള ചർച്ചകൾക്കായി പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. സുപ്രധാനമായ രണ്ട് ധാരണപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
Discussion about this post