ലക്‌നൗ : അയോദ്ധ്യയിലെ രാമ മന്ദിറിന്റെ മഹത്തായ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് പ്രമുഖരും ആളുകളും ഒരുങ്ങുമ്പോൾ , സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ക്ഷണം നിരസിച്ചതായി റിപ്പോർട്ട്.
ചടങ്ങിൽ പങ്കെടുക്കാനുള്ള അക്ഷതവുമായി വിഎച്ച്പി പ്രവർത്തകർ അഖിലേഷ് യാദവിനെ സമീപിച്ചെങ്കിലും അയാളെ അറിയില്ലെന്ന് പറഞ്ഞ് ക്ഷണം സ്വീകരിക്കാതെ തിരിച്ചയക്കുകയായിരുന്നു.ഞങ്ങൾക്ക് അറിയാത്തവരുടെ ക്ഷണം ഞങ്ങൾ സ്വീകരിക്കുന്നില്ലെന്ന് അഖിലേഷ് വിഎച്ച്പി പ്രവർത്തകനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
അതിനിടെ, അഖിലേഷ് യാദവിന്റെ ആക്ഷേപകരമായ പെരുമാറ്റത്തോട് പ്രതികരിച്ചുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തലവൻ അലോക് കുമാർ രംഗത്തെത്തി. അദ്ദേഹത്തിന് ക്ഷണം അയച്ചിട്ടുണ്ട്… ശ്രീരാമൻ അദ്ദേഹത്തെ വിളിക്കുമോ എന്ന് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post