പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരത്തിലെ രണ്ടാം സന്ദർശനത്തിന് കേരളത്തിൽ 16,17 തിയ്യതികളിൽ എത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. 16ന് വൈകുന്നേരം 6 മണിക്ക് കൊച്ചിയിലെത്തുന്ന അദ്ദേഹത്തിന് ബിജെപി പ്രവർത്തർ ഉജ്ജ്വല സ്വീകരണം നൽകും. തുടർന്ന് അദ്ദേഹത്തിന്റെ റോഡ്ഷോയുണ്ടാക്കും.
17ന് രാവിലെ ഗുരുവായൂർ എത്തുന്ന നരേന്ദ്രമോദി സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിലും സമൂഹവിവാഹത്തിലും പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ പാർട്ടിയുടെ ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ മീറ്റിംഗിലും പ്രധാനമന്ത്രി പങ്കെടുക്കും.
കേരളത്തിൻ്റെ വികസനത്തിന് ആവശ്യമായ മോദിയുടെ ഉറപ്പ് കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കേരളം ഒന്നടങ്കം പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമൊരുക്കും. കേരളത്തിലെ ജനങ്ങളോടുള്ള കരുതലും താത്പര്യവുമാണ് മോദിക്ക് പ്രധാനം. മോദിയുടെ ഗ്യാരണ്ടിയാവും ഇനി കേരളം ചർച്ച ചെയ്യുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post