ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്താന് ആശ്വാസമായി ഐഎംഎഫ്. 700 മില്യൺ യുഎസ് ഡോളർ ഉടനടി വിതരണം ചെയ്യാൻ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ബോർഡ് തീരുമാനിച്ചു. ഇന്നലെ ചേർന്ന യോഗത്തിസാണ് സഹായം പ്രഖ്യാപിച്ചത്. ആകെ 3 ബില്യൺ ഡോളറിൻറെ സഹായമാണ് ഐഎംഎഫ് പാകിസ്താന് നൽകുന്നത്. ഇതിൽ അടുത്ത ഗഡു തുകയായ 700 ദശലക്ഷം ഡോളറാണ് അനുവദിച്ചത്. പാകിസ്താൻ കരാർ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് ഐഎംഎഫ് കണ്ടെത്തിയിരുന്നുവെങ്കിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വീണ്ടും തകരുകയും പാപ്പരായി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറുകയും ചെയ്യുമായിരുന്നു.
3 ബില്യൺ ഡോളറിന്റെ വായ്പയിൽ 1.2 ബില്യൺ ഡോളറിന്റെ ആദ്യ ഗഡു കഴിഞ്ഞ വർഷം ജൂലൈയിൽ ഐഎംഎഫ് പാകിസ്താന് അനുവദിച്ചിരുന്നു. ഐഎംഎഫിന് പുറമേ ചൈനയും വലിയ തോതിലുള്ള കടം പാകിസ്താന്് അനുവദിക്കുന്നുണ്ട്. 2000 മുതൽ 2021 വരെ 67.2 ബില്യൺ ഡോളറാണ് ചൈന പാകിസ്താന് നൽകിയ കടം.
കണക്കുകൾ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്താൻ. രാഷ്ട്രീയ പ്രതിസന്ധിയും കനത്ത പണപ്പെരുപ്പവും നേരിടുന്ന രാജ്യം കടബാധ്യത ഒഴിവാക്കാനാണ് ഐഎംഎഫ് സഹായം തേടിയത്.
Discussion about this post