ന്യൂഡൽഹി: ഒരു പുതിയ ഇലക്‌ട്രിക് വാഹന (ഇവി) നയം തയ്യാറാക്കുന്നതിന്റെ വക്കിലാണ് ഭാരതം. ഈ അനുകൂല സാഹചര്യം മുതലാക്കി അടുത്ത മാരുതി സുസുകി ആകാനുള്ള തയ്യാറെടുപ്പിലാണ് ഇലോൺ മസ്കിന്റെ ടെസ്ല. ഇന്ത്യയിൽ വലിയ രീതിയിൽ നിക്ഷേപം നടത്തുന്നതിനുള്ള വിപുലമായതും വളരെയധികം പുരോഗമിച്ചതുമായ ചർച്ചകളിലാണ് മസ്ക്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നേരിട്ടും അല്ലാതെയും ഏകദേശം 30 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ മസ്ക് തയ്യാറെടുക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ടെസ്ലയുടെ ഒരു നിർമ്മാണ പ്ലാന്റ്, ബാറ്ററി ഇക്കോസിസ്റ്റം, അനുബന്ധ വ്യവസായങ്ങൾ എന്നിവ തുടങ്ങാനുള്ള ചർച്ചകൾ വളരെ പോസിറ്റീവ് ആയി തന്നെ മുന്നോട്ട് പോകുന്നു എന്നാണ് കമ്പനിയുടെ ഔദ്യോഗിക ബിസിനസ് പ്ലാനുകളുമായി അടുത്ത ബന്ധമുള്ള ആളുകൾ വ്യക്തമാക്കുന്നത്
ഇത് മാരുതി സുസുകി ഇന്ത്യയിൽ വന്നതിനു സമാനമായ നിമിഷം ആയിരിക്കുമെന്നാണ് ടെസ്ലയുമായി ബന്ധമുള്ള വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. അതെ സമയം ഇന്ത്യയുടെ ഉല്പാദന മേഖലയിൽ ആപ്പിളിന്റെ കടന്നു വരവിനു ശേഷമുള്ള ഏറ്റവും മഹത്തായ സംഭവം ആയിരിക്കും ഇതെന്നും അവർ വിശേഷിപ്പിച്ചു
എന്നാൽ വികസിത രാജ്യങ്ങൾക്ക് വേണ്ടി ടെസ്ല നിർമ്മിക്കുന്ന ആഡംബര വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി വികസ്വര രാജ്യങ്ങൾക്ക് വേണ്ടിയുള്ള ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക്ക് വാഹനങ്ങൾ നിർമ്മിക്കാനുള്ള സംവിധാനങ്ങൾ ആയിരിക്കും ഇന്ത്യയിൽ ഒരുക്കുന്നത് എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
വികസ്വര രാജ്യങ്ങൾക്കു വേണ്ടിയുള്ള കാറുകൾ നിർമ്മിക്കാൻ ഒരു നിർമ്മാണ ശാലയ്ക്ക് വേണ്ടി 3 ബില്യൺ ഡോളർ ഉടനടി നിക്ഷേപിക്കും. ഇലക്ട്രിക്ക് ബാറ്ററി സംവിധാനം ഉൾപ്പെടുന്ന ആവാസ വ്യവസ്ഥ നിർമ്മിക്കാൻ 15 ബില്യൺ ഡോളറും, മറ്റ് അനുബന്ധ വ്യവസായങ്ങൾക്ക് വേണ്ടി തങ്ങളുടെ മറ്റു പങ്കാളികളിൽ നിന്നും പ്രതിബദ്ധത ഉറപ്പിക്കാൻ മറ്റൊരു 10 ബില്യൺ ഡോളറും കമ്പനി ചിലവഴിക്കും
ഹരിയാന, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ടെസ്‌ലയുടെ ഇന്ത്യയിൽ പ്ലാന്റ് ഇന്ത്യയിൽ പ്ലാന്റ് നിർമ്മിക്കാൻ കമ്പനി പരിഗണിക്കുന്നത്. എന്നാൽ വികസ്വര രാജ്യങ്ങളിലോട്ടുള്ള കയറ്റുമതി അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കൂടെ കണക്കിലെടുക്കുമ്പോൾ, പടിഞ്ഞാറോ തെക്കോ ഒരു തീരദേശ സംസ്ഥാനം ഇതിനു വേണ്ടി തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് കാണുന്നത്
Discussion about this post