ഡല്‍ഹി :ആംആദ്മി പാര്‍ട്ടിയിലെ വനിതകളുടെ അസാന്നിദ്ധ്യത്തെ ചോദ്യം ചെയ്തുകൊണ്ട് ട്വീറ്റുകള്‍. ഡല്‍ഹിയെ സ്ത്രീ സുരക്ഷിത നഗരമാക്കുമെന്ന് പറയുമ്പോഴും സ്വന്തമായി 6 വനിത എംഎല്‍എമാരുണ്ടായിട്ടും എഎപി മന്ത്രിസഭയില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ട്വീറ്റുകള്‍.
ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടൊപ്പം അധികാരമേറ്റ ആറു മന്ത്രിമാരും പുരുഷന്മാരായിരുന്നു. പ്രമുഖ സിനിമ താരം ഹുമ ഖുറൈശിക്ക് കെജ്രിവാളില് വലിയ പ്രതീക്ഷയാണുള്ളത്. പക്ഷേ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ സ്ത്രീകളില്ല എന്നത് അവരെ ചൊടിപ്പിക്കുന്നു. തന്റെ അമര്‍ശം അവര്‍ ട്വീറ്റീലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അതുല്‍ കസ്ബേക്കറും ,ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്ന ഭവാനിയും മന്ത്രിസഭയിലെ സ്ത്രീകളുടെ അസാന്നിധ്യത്തെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
70 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ 6 പേര് സ്ത്രീകളാണ്. 6 പേരും എഎപി എംഎല്‍എമാരുമാണ്. എഎപിയുടെ 49 ദിവസത്തെ ഭരണകാലത്ത് മന്ത്രിയായിരുന്ന രാഖി ബിര്‍ളയാണ് ഇവരിലൊരാള്‍. പര്‍മില ടോകസ്, അല്‍ക ലംബ, ഭവ്ന ഗൌര്‍, സരിത സിംഗ്, ബന്ദന കുമാരി എന്നിവരാണ് മറ്റ് അഞ്ചുപേര്‍.
മംഗോള്‍പുരി മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ രാഖി ബിര്‍ള ജനവിധി നേടിയത്. മുനിര്‍ക്കയില്‍ നിന്നും സ്വതന്ത്ര കൗണ്‍സിലറായിരുന്നു നേരത്തെ പര്‍മില ടോകസ്. ഇപ്പോള്‍ ആര് കെ പുരം എംഎല്‍എ. ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍കുമാര്‍ ശര്‍മയെ 19068 വോട്ടിലാണ് പര്‍മില പരാജയപ്പെടുത്തിയത്. നേരത്തെ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഇന്ത്യയുടെ മുന്‍ പ്രസിഡന്റായിരുന്നു ഇപ്പോള്‍ ചാന്ദിനി ചൗക്കിലെ എഎപി എംഎല്‍എയായ അല്‍ക ലംബ.
30,849 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനലോക്പാല്‍ ആക്ടിവിസ്റ്റുകൂടിയായ ഭവ്ന കുമാരി ജയിച്ചത്. സരിത സിംഗ് റോഹത് നഗറില്‍ നിന്നും ബന്ദന കുമാരി ഷാലിമാര്‍ ബാഗില്‍ നിന്നുമാണ് ജനവിധി തേടിയത്.
Discussion about this post