ദിസ്പൂർ: ബാബറിനെയും ഭഗവാൻ ശ്രീരാമനെയും ഒരുമിച്ചു വച്ചാൽ എല്ലായ്പ്പോഴും അക്രമകാരിയായ ബാബറിനെ മാത്രം തിരഞ്ഞെടുക്കുന്ന കോൺഗ്രസ് രാമജന്മ ഭൂമിയിൽ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് വരാത്തത് എന്ത് കൊണ്ടും നന്നായി എന്ന് തുറന്നു പറഞ്ഞ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
” അവർ വരാത്തത് എന്ത് കൊണ്ടും നന്നായി. മുമ്പ് ചെയ്ത പാപങ്ങൾക്ക് പരിഹാരം കാണാൻ അവർക്ക് ഒരു അവസരം വിശ്വ ഹിന്ദു പരിഷദ് നൽകിയതാണ് എന്നാൽ അവർ സ്വീകരിച്ചില്ല. ഇതിൽ കൂടുതൽ എന്താണ് കോൺഗ്രസിന് വേണ്ടി ചെയ്യാൻ കഴിയുക, അവരുടെ പാപങ്ങൾ കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നില്ല. നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെ , ഇവരെല്ലാം ബാബറിന്റെ ശവകുടീരം സന്ദർശിച്ചവരാണ് എന്നാൽ അവർക്ക് രാമജന്മഭുമിയിൽ പോകാൻ മടിയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധി അഫ്ഘാനിസ്ഥാനിലുള്ള ബാബറിന്റെ ശവകുടീരത്തിൽ സന്ദർശിക്കുന്ന ചിത്രം ഹിമന്ത ബിശ്വ ശർമ്മ പങ്കുവെച്ചിരുന്നു
ജനുവരി 22ലെ പരിപാടിയെ ബിജെപി/ആർഎസ്എസ് തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി ആസൂത്രണം ചെയ്ത പരിപാടിയെന്നും സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർ പരിപാടിയിൽ പങ്കെടുക്കില്ലെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രാണപ്രതിഷ്ഠയുടെ ക്ഷണം കിട്ടിയപ്പോൾ അതിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നുവെങ്കിലും വ്യത്യസ്ത വിഭാഗങ്ങളുടെ സമ്മർദ്ദം കാരണം പിന്മാറുകയായിരുന്നു
Discussion about this post