അങ്കാറ : ഹൂതി ആക്രമണങ്ങളെ ന്യായീകരിച്ച് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗൻ. യെമനിലെ ഹൂതികൾക്കെതിരെ അമേരിക്കയും യുകെയും നടത്തുന്ന ആക്രമണങ്ങളെ എർദോഗൻ അപലപിച്ചു. യുഎസിനും യുകെയ്ക്കും എതിരായ പ്രതിരോധമാണ് ഹൂതി വിഭാഗം നടത്തുന്നതെന്നും തുർക്കി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
യെമൻ സംഘർഷത്തിൽ യുഎസും യുകെയും ബലപ്രയോഗം നടത്തുകയാണെന്നും എർദോഗൻ വിമർശിച്ചു. ഗാസയിലെ ഇസ്രായേലി നടപടികൾക്ക് സമാനമാണ് അതെന്നും എർദോഗൻ കുറ്റപ്പെടുത്തി. ഇസ്താംബൂളിൽ നടന്ന പ്രത്യേക പ്രാർത്ഥനാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുർക്കി പ്രസിഡന്റ.
ജനുവരി 11ന് അഞ്ച് യെമൻ ഗവർണറേറ്റുകളിലായി ഹൂതി ഗ്രൂപ്പിന്റെ നിരവധി കേന്ദ്രങ്ങളിൽ യുഎസ്, യുകെ സേനകൾ 73 ആക്രമണങ്ങൾ നടത്തിയിരുന്നു.
ചെങ്കടലിൽ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണമാണ് ഹൂതി കേന്ദ്രങ്ങളിലേക്ക് യുഎസ്, യുകെ സേനകൾ പ്രത്യാക്രമണം നടത്താൻ കാരണമായത്.
Discussion about this post