ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിൽ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ആവശ്യമാണെന്ന് ശശി തരൂർ എംപി. യുവാക്കൾക്ക് അവസരങ്ങൾ നൽകണമെന്നാണ് തന്റെ നിലപാട്. ഈ തവണകൂടി മത്സരിച്ച ശേഷം യുവാക്കൾക്കായി വഴിമാറും എന്നും ശശി തരൂർ വ്യക്തമാക്കി.
എം ടി വാസുദേവൻ നായർ അഭിപ്രായപ്പെട്ടത് അംബേദ്കറുടെ അതേ ചിന്തയാണെന്നും ശശി തരൂർ സൂചിപ്പിച്ചു. രാഷ്ട്രീയത്തിലെ ഭക്തി അപകടകരമാണെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. ഇതേ ചിന്തയാണ് എം ടി വാസുദേവൻ നായരും പങ്കുവെച്ചത്. രാഷ്ട്രീയ നേതാവിനെ ദൈവത്തെ പോലെ കണ്ടാൽ രാജ്യം പിഴയ്ക്കും എന്നും ശശി തരൂർ വ്യക്തമാക്കി.
“ഒരു രാഷ്ട്രീയ നേതാവിനോട് ഭക്തി കാണിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുക എന്നും ശശി തരൂർ ചോദിച്ചു. കോൺഗ്രസിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഭാരത് ജോഡോ ന്യായ് യാത്രയിലാണ്. ഇൻഡി സഖ്യത്തിന്റെ കാര്യത്തിൽ ബംഗാളിൽ ചർച്ച തുടങ്ങിയിട്ടേയുള്ളൂ. ഒന്നും എളുപ്പമാകും എന്ന് കരുതുന്നുമില്ല അവസാനം വരെ ചർച്ചകൾ തുടരും. അതുവരെ വിവാദങ്ങൾ ഉണ്ടാക്കാൻ താല്പര്യമില്ല” എന്നും ശശി തരൂർ വ്യക്തമാക്കി.
Discussion about this post