കൊല്ലം: ഡൽഹിയിൽ നടക്കുന്ന 75 ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ വനവാസി ബാലൻ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കുളത്തൂപ്പുഴ തിങ്കൾക്കരിക്കം ചെറുകരക്കാണി പ്രണവ് നിവാസിൽ കൂലിപ്പണിക്കാരായ പ്രദീപ് കുമാർ- ലാലി ദമ്പതികളുടെ മകനായ പ്രവീണിനാണ് അഭിമാനനേട്ടം. കൊട്ടാരക്കര പുത്തൂർ പാങ്ങോട് ശ്രീനാരായണഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ് ഈ 14 വയസുകാരൻ.
എസ്.ടി വിഭാഗം സ്കോളർഷിപ്പിൽ കൂടുതൽ മാർക്ക് നേടിയതും പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുമാണ് പ്രണവിനെ തിരഞ്ഞെടുക്കാൻ കാരണമായത്. പഴയചിറയിലെ എസ്.സി, എസ്.ടി ഹോസ്റ്റലിലാണ് പ്രണവിന്റെ താമസം. 22ന് കളക്ടറുടെ ചേംബറിൽ പ്രണവിനെ എത്തിക്കും. തുടർന്ന് സർക്കാർ പ്രതിനിധിയായിട്ടാണ് ഡൽഹിയിലേക്കുള്ള യാത്ര.
Discussion about this post