മലപ്പുറം: മഞ്ചേരി പുൽപ്പറ്റയിലെ സ്വർണ്ണവ്യാപാരിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ. മരണശേഷം വ്യാപാരിയുടെ പാർട്ട്ണർമാർ സ്വത്തുക്കളും സ്വർണ്ണവും തട്ടിയെടുത്തതായി ആണ് ബന്ധുക്കളുടെ ആരോപണം. മരണശേഷം അന്വേഷണത്തിന് ശ്രമിച്ചപ്പോൾ ഇവർ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകി.
വളമംഗലം സ്വദേശി മുഹമ്മദ് അനീസ് ആണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഒരു വർഷം മുൻപ് വാഹനാപകടത്തിലായിരുന്നു മരണം. ഈ സംഭവത്തിലാണ് ബന്ധുക്കൾ ഇപ്പോൾ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സ്വർണ്ണാഭരണങ്ങൾ നിർമിച്ച് വിൽപ്പന നടത്തിയിരുന്ന അനീസും സുഹൃത്തുക്കളും ചേർന്ന് ഭായ് ഗോൾഡ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. എന്നാൽ, അനീസിന്റെ മരണശേഷം, ജോലിക്കാരുൾപ്പെടെ ഇയാളുടെ സ്ഥാപനത്തിന്റെ ഉടമകളായി.
മരിക്കുന്നതിന് മുൻപും അനീസിനെതിരെ കൊലപാതക ശ്രമമുണ്ടായിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post