മുംബൈ: മുൻ കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറയെ ശിവസേനയിലേക്ക് ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. മിലിന്ദ് ദിയോറയുടെ രാജിയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മിലിന്ദ് ശിവസേനയിലേക്ക് വരുന്ന വാർത്തകൾ താൻ കേട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിലിന്ദ് ശിവസേനയിൽ ചേരുന്നതിനെക്കുറിച്ച് കേട്ടിരുന്നു. അദ്ദേഹം ശിവസേനയിൽ ചേരുകയാണെങ്കിൽ അങ്ങനെ നടക്കട്ടെ. അദ്ദേഹത്തെ ഇരുകയ്യും നീട്ടി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും- ഷിൻഡെ പ്രതികരിച്ചു.
രാവിലെയോടെയായിരുന്നു മിലിന്ദ് 55 വർഷം നീണ്ട കോൺഗ്രസുമൊത്തുള്ള യാത്ര അവസാനിപ്പിക്കുന്നതായി അറിയിച്ചത്. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം സുപ്രധാന പ്രഖ്യാപനം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന അദ്ധ്യായമാണ് ഇന്ന്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇന്ന് രാജിവച്ചു. പാർട്ടിയ്‌ക്കൊപ്പമുള്ള 55 വർഷം നീണ്ട യാത്ര അവസാനിപ്പിക്കുന്നു. എല്ലാ നേതാക്കളോടും കാര്യകർത്താക്കളോടും സ്‌നേഹം മാത്രം എന്നും ആയിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
Discussion about this post