പത്തനംതിട്ട: മകരവിളക്കിനുള്ള ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി . പുണ്യ നിമിഷത്തിനായി ഇനി ഏതാനും മണിക്കൂറുകൾ മാത്രം. വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. പർണശാലകൾ കെട്ടി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മകര ജ്യോതിക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.
പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദർശന ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട് . സത്രം പുല്ലുമേട് പാതക്ക് പുറമെ വള്ളക്കടവിൽ നിന്ന് പുല്ലുമേട് വഴിയും മകര വിളക്ക് ഇന്ന് ഭക്തരെ കടത്തിവിടും. വള്ളക്കടവ് ചെക്ക്‌പോസ്‌റ് വഴിയും ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്കും ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ.
തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയലും നടക്കും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും വലിയ ജനപ്രവാഹമാണ് ദൃശ്യമാകുന്നത് . ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്
Discussion about this post