കൊച്ചി: ഇന്ത്യ മാലിദ്വീപ് തർക്കം രൂക്ഷമാകുന്നതോടെ കൂടുതൽ കൂടുതൽ നിക്ഷേപങ്ങളുമായി കുതിക്കാനൊരുങ്ങുകയാണ് ലക്ഷദ്വീപ്. ലക്ഷദ്വീപിനെ കുറിച്ചുള്ള ഗൂഗിൾ സെർച്ചുകൾ റെക്കോർഡുകൾ ഭേദിക്കുമ്പോൾ ഗുണഭോക്താവാകുന്നത് സമീപനഗരമായ കൊച്ചിയും അതിലൂടെ കേരളവും കൂടിയാണ്
ലക്ഷദ്വീപിലേക്ക് സഞ്ചാരികൾ എത്തുക എന്നാൽ അത് അർത്ഥമാക്കുന്നത് കൊച്ചിയെയും കേരളത്തിലെ മറ്റ് നഗരങ്ങളെയും വിനോദ സഞ്ചാര മേഖലയെ അത് ഗുണകരമായി ബാധിക്കും എന്ന് തന്നെയാണ് . ദ്വീപുകളിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന് ഗണ്യമായ സംഭാവന നൽകും, കാരണം ലക്ഷദ്വീപിലെത്തുന്ന സഞ്ചാരികൾ സാധാരണയായി മൂന്നാർ പോലുള്ള പ്രദേശങ്ങളും ലക്ഷദ്വീപിലേക്കുള്ള അവരുടെ യാത്രയിൽ ഉൾപ്പെടുത്തും എന്നത് കൊണ്ടാണിത്
എന്നാൽ അത് മാത്രമല്ല, അന്താരാഷ്ട്ര സഞ്ചാരികൾക്കുൾപ്പെടെ ലക്ഷദ്വീപ് യാത്രയ്ക്കുള്ള കവാടം കൊച്ചിയാണ്. ഏറ്റവും അടുത്ത വിമാനാത്തവളം കൊച്ചിയിലാണ്. യാത്രാക്കപ്പലുകൾ കൊച്ചി തുറമുഖം കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ ലക്ഷദ്വീപിൻറെ പ്രശസ്തി പതിന്മടങ്ങായിരിക്കുകയാണ്. താമസം, യാത്ര എന്നിവയ്ക്ക് സമീപ ഭാവിയിൽ തന്നെ ലക്ഷദ്വീപിൽ കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുകയും വലിയ രീതിയിലുള്ള നിക്ഷേപങ്ങൾ ലക്ഷദ്വീപിലേക്ക് ഒഴുകുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അത് ടൂറിസം മേഖലയിൽ വൻ കുതിപ്പാണ് നൽകുക.
ലക്ഷദ്വീപിന്റെ പരിസ്ഥിതി ലോലമായ ഭൂപ്രകൃതി കാരണം ഒരു പൂർണ്ണ സജ്ജമായ വിമാനത്താവളം മേഖലയിൽ വരുവാനുള്ള സാധ്യത വളരെ വിരളമാണ് അതിന്റെ ഭാഗമായി വിദേശങ്ങളിൽ നിന്നുൾപ്പെടെ സഞ്ചാരികൾ കൊച്ചിയിലാണ് ആദ്യമെത്തുക. സ്വാഭാവികമായും ഇവർ ഒന്നോ രണ്ടോ ദിവസം കൊച്ചിയിലും താമസിക്കും. മൂന്നാർ, തേക്കടി, ആലപ്പുഴ, തുടങ്ങിയ സമീപ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും ഇവരെ ആകർഷിക്കാൻ പാക്കേജുകൾ തയാറാക്കിയാൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന സാധ്യതയാണ് ഇപ്പോൾ തുറന്നിരിക്കുന്നതെന്നാണ് ടൂറിസം മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
പ്രധാനമന്ത്രിയുടെ സന്ദർശനവും മാലദ്വീപിനെതിരായ വിമർശനവുമാണ് ലക്ഷദ്വീപിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. പിന്നാലെ ടാറ്റ ഉൾപ്പെടെ ഭീമന്മാർ ടൂറിസം, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങൾ എന്നിവർ വലിയ നിക്ഷേപ പദ്ധതികളാണ് ലക്ഷദ്വീപിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാറിയ അനുകൂല സാഹചര്യം കേരളത്തിലെ സർക്കാർ എങ്ങനെ വിനിയോഗിക്കും എന്നതിനെ കൂടെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഭാവി
Discussion about this post