Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ഗുരുവായൂരിൽ പൂജകൾക്കും വിവാഹങ്ങൾക്കും തടസമുണ്ടാകരുതെന്ന് നിർദ്ദേശം; സുരക്ഷാ പരിശോധന ശക്തമാക്കി പോലീസ്

by Brave India Desk
Jan 15, 2024, 11:08 am IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

എറണാകുളം: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. നാളെ ​വൈകുന്നേരത്തോടെ എറണാകുളത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ്​ ഷോയിൽ പങ്കെടുക്കും. പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് മുൻപ് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ നിന്ന് റോഡ് മാർഗം 7.40 ​ഓടെ ഗുരുവായൂരിലെത്തുമെന്നാണ് വിവരം. തന്ത്രി, മേൽശാന്തി, ഉദയാസ്തമനപൂജ ചെയ്യുന്ന ഓതിക്കന്മാർ, കീഴ്ശാന്തി എന്നിവരും ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവർ മാത്രമായിരിക്കും ക്ഷേത്രത്തിൽ ഉണ്ടായിരിക്കുക. തുടർന്ന് രാവിലെ 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് തൃപ്രയാർ ക്ഷേത്രത്തിലും അ‌ദ്ദേഹം ദർശനം നടത്തും. കിഴക്കേ ടിപ്പുസുൽത്താൻ റോഡ് വഴിയാണ് മോദി ക്ഷേത്രത്തിലെത്തുക. പ്രധാന മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ഇരു ക്ഷേത്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ട്, കിഴക്കേ ടിപ്പുസുൽത്താൻ റോഡിന്റെ ഇരുഭാഗങ്ങൾ, പടിഞ്ഞാറെ നട, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ എന്നിവിടങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കും. 10.10 മുതൽ 11.10 വരെ മോദി ക്ഷേത്രത്തിലുണ്ടാകും.

Stories you may like

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

പ്രധാന മന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നലെ വൈകിട്ട് കലക്ടർ പി.ആർ കൃഷ്ണതേജ, റൂറ‍ൽ പോലീസ് മേധാവി നവനീത് ശർമ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ.ശങ്കർ, വലപ്പാട് സിഐ കെ.എസ് സുശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. എസ്പിജിയുടെ കേരളത്തിന്റെ ചുമതലയുള്ള സുരേഷ് രാജ് പുരോഹിത് വലപ്പാട് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. അ‌തേസമയം, ക്ഷേത്രങ്ങളിലെ പൂജകൾക്കോ ചടങ്ങുകൾക്കോ വിവാഹങ്ങൾക്കോ തടസം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി തന്നെ നിർദേശിച്ചിട്ടുണ്ട്.

പിന്നീട് കൊച്ചിയിൽ തിരികെ എത്തുന്ന പ്രധാനമന്ത്രി 4000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. കൊച്ചിൻ ഷിപ്‌യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെയും അ‌ദ്ദേഹം അഭിസംബോധന ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ എറണാകുളത്ത് രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൊച്ചിയിൽ റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ എസ്പിജിയുടെ സുരക്ഷാ സംഘം പരിശോധനകൾ നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു.

Tags: narendra modi at keralakochi road showNarendra Modikochinarendra modi kerala visitGuruvayurthriprayar temple
Share2
Tweet
SendShare

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

Discussion about this post

Latest News

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

’10 മണിക്കൂർ വരെ പവർകട്ട്!; കടകൾ നേരത്തെ അടയ്ക്കണം; കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി!’

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies