കോട്ടയം: സാമൂഹ്യ പ്രവർത്തകയായ സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ആലപ്പി ധൻബാദ് എക്സ്പ്രസ്സിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട്ടിലെ ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമാണെന്നാണ് പ്രാഥമിക നിഗമനം.
വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയാണ് സുരജ നായർ. ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ ജോലാർപേട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പ്രവാസിയായ ജീവനാണ് ഭർത്താവ്.
Discussion about this post