ലക്നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി തിങ്കളാഴ്ച പ്രഖ്യാപിച്ചു. സഖ്യം ചേർന്നുള്ള ബി സ് പി യുടെ ചരിത്രം ഇത് വരെ നല്ലതായിരുന്നില്ല എന്നതാണ് ഇതിനുള്ള കാരണമായി മായാവതി ചൂണ്ടി കാണിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ച് മായാവതി എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല
“സഖ്യങ്ങളിൽ നിന്ന് ഞങ്ങൾക്കാണ് എല്ലായ്പോഴും കൂടുതൽ നഷ്ടം സംഭവിക്കുന്നത് . ഇക്കാരണത്താൽ, രാജ്യത്തെ മിക്ക പാർട്ടികളും ബിഎസ്പിയുമായി സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മായാവതി പറഞ്ഞു, തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ആലോചിക്കാം. അങ്ങനെയൊരു സാഹചര്യം വന്നാൽ, അതിനെ കുറിച്ച് ആലോചിക്കും. എന്നാൽ നിലവിൽ ഞങ്ങളുടെ പാർട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടും മായാവതി വ്യക്തമാക്കി
1990-2000 കാലഘട്ടത്തിൽ ഉത്തർപ്രദേശിലെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു ബിഎസ്പി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടി ഉത്തർപ്രദേശിൽ ദുർബലപ്പെട്ടു വരികയാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 12.8 ശതമാനം വോട്ടുകൾ മാത്രമാണ് പാർട്ടി നേടിയത് അവരുടെ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വോട്ടായിരിന്നു അത്
Discussion about this post