മുംബൈ: മോഡല്‍ ദിവ്യ പഹൂജ(27)യുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ ദിവ്യയ്ക്ക് വെടിയേറ്റതാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.തലക്കുള്ളില്‍നിന്ന് വെടിയുണ്ട പുറത്തെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാനയിലെ ഹിസാറിലുള്ള അഗ്രോഹ മെഡിക്കല്‍ കോളേജിലെ ഡോ.മോഹന്‍ സിങിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി. അന്ത്യകര്‍മങ്ങള്‍ക്കായി ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി. ജനുവരി 2നാണ് ദിവ്യ ഗുരുഗ്രാമില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. 11 ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ഒരു കനാലില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഹോട്ടലുടമയും മുഖ്യപ്രതിയുമായ അഭിജീത്ത് സിംഗ് അടക്കം അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു.
സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ദിവ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യപ്രതിയായ അഭിജീത് സിങ്ങിന്റെ മൊഴി.കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദിവ്യ.സന്ദീപ് വധക്കേസില്‍ ഏഴുവര്‍ഷത്തോളം ജയിലിലായിരുന്ന ദിവ്യ.കഴിഞ്ഞ ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്.
Discussion about this post