പൂനെ: പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍(എഫ്.ടി.ഐ.ഐ) വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം. 30 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചുമതലയേല്‍ക്കുന്ന ഗജേന്ദ്ര ചൗഹാനെ തടയാനെത്തിയ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ആദ്യം പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. പിന്നീട് പോലീസ് ലാത്തി ചാര്‍ജ്ജ് പ്രയോഗിച്ചു.
അറസ്റ്റിലായവരില്‍ നാല് മലയാളി വിദ്യാര്‍ത്ഥികളും ഉണ്ട്.
Discussion about this post