ജയ്‌പൂർ: രണ്ടാഴ്ച നീണ്ടു നിന്ന ഇന്ത്യ – യു എ ഇ സംയുക്ത സൈനികാഭ്യാസത്തിന് ഇന്ന് സമാപനമായി. ഇന്ത്യയും യു എ ഇ യും തമ്മിൽ വളർന്നു വരുന്ന സൗഹൃദം മാറുന്ന ലോകക്രമത്തിൽ വര്ദ്ധിച്ചു വരുന്ന ഇന്ത്യൻ പ്രാധാന്യവും, പ്രാദേശിക സമാധാനാന്തരീക്ഷത്തിനു വേണ്ടിയുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയുടെയും പ്രതിഫലനമായി
സംയുക്ത അഭ്യാസത്തിന്റെ ആദ്യ പതിപ്പിൽ പങ്കെടുക്കുന്നതിനായി 45 ഉദ്യോഗസ്ഥരടങ്ങുന്ന യുഎഇ ലാൻഡ് ഫോഴ്‌സ് സംഘം ജനുവരി ഒന്നിനാണ് ഇന്ത്യയിലെത്തിയത്
ജനുവരി 2 ന് രാജസ്ഥാനിലെ മഹാജനിലാണ് സൈനികാഭ്യാസം അഭ്യാസം ആരംഭിച്ചത് . സായിദ് ഫസ്റ്റ് ബ്രിഗേഡിലെ സൈനികർ യുഎഇ സംഘത്തെ പ്രതിനിധീകരിച്ചപ്പോൾ . 45 പേർ അടങ്ങുന്ന ഇന്ത്യൻ ആർമി സംഘത്തെ പ്രധാനമായും പ്രതിനിധീകരിച്ചത് മെക്കനൈസ്‌ഡ് ഇൻഫന്ററി റെജിമെനിൽ നിന്നുള്ള ഒരു ബറ്റാലിയനാണ്.
യുഎൻ ചാർട്ടറിന്റെ ഏഴാം അധ്യായം പ്രകാരം മരുഭൂമിയിലെയും അർദ്ധ മരുഭൂമിയിലെയും ബിൽറ്റ്-അപ്പ് ഏരിയകളിൽ പോരാടുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലെ പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, സമാധാന പരിപാലന ദൗത്യങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണവും പരസ്പരം യോജിച്ചുള്ള പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുക എന്നിവ ആയിരിന്നു ഈ സംയുക്ത സൈനിക അഭ്യാസത്തിന്റെ ലക്‌ഷ്യം; ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി
ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും ബന്ധം കൂടുതൽ ദൃഢമായി എന്നാണ് ‘ഡെസേർട്ട് സൈക്ലോൺ’ സൂചിപ്പിക്കുന്നത്, പ്രതിരോധ മന്ത്രാലയം പറഞ്ഞു
Discussion about this post