തിരുവനന്തപുരം: സ്വന്തം വിശ്വാസം തുറന്നു പറഞ്ഞതിന്റെ പേരിൽ ഗായിക ചിത്ര നേരിടുന്നത് സൈബർ ആക്രമണം അല്ല മറിച്ച് തീവ്രവാദി ആക്രമണം ആണെന്ന് തുറന്ന് പറഞ്ഞ് ജിതിൻ കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സഹിഷ്ണുതയും, ജനാധിപത്യവും പ്രസംഗിക്കുന്നവരാണ് ഈ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികൾ സ്വന്തം വിശ്വാസം തുറന്നു പറയാൻ ഭയക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത് എന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, ചിത്ര എന്നിവർ നമ്മുടെ നാടിന് നിരവധി സംഭാവനകൾ ആണ് നൽകിയിട്ടുള്ളത്. എന്നാൽ സ്വന്തം വിശ്വാസം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ നാടിന് നൽകിയ സംഭാവനകൾ എല്ലാം മറന്നുതകൊണ്ട് അവരെ ക്രൂരമായി ആക്രമിക്കുന്നു. ഹമാസ് എന്ന ഇസ്ലാമിക ഭീകര സംഘടനയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങി ഐക്യദാർഢ്യം പ്രഖ്യാപിച്ചവർ തന്നെയാണ് ഇപ്പോൾ സ്വന്തം വിശ്വാസം പരസ്യമായി പറഞ്ഞ ചിത്രയെ ആക്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്തുകൊണ്ടാണ് ഹിന്ദു വിശ്വാസങ്ങളെയും, ഭാരതീയ ദർശനങ്ങളെയും ബഹുമാനിക്കുകയും, അതിനെതിരെയുള്ള സംഘടിത ആക്രമങ്ങളെ ചെറുക്കുകയും ചെയ്യുന്നത് എന്ന് ചോദിച്ചാൽ മറുപടി രണ്ടാണ്:-
ഒന്നാമതായി മതപരമായേ ഇന്ത്യക്കാർ ക്രിസ്ത്യാനിയും, മുസ്ലിമും ആകുന്നുള്ളു, സാംസ്‌ക്കാരികമായി എല്ലാവരും ഹിന്ദുക്കൾ ആണ്.
രണ്ടാമതായി ഹിന്ദുക്കൾ ഇന്ത്യയിൽ ഭൂരിപക്ഷം ആയത് കൊണ്ട് മാത്രമാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നത്.
80% ഹൈന്ദവ വിശ്വാസികൾ ഉള്ള ഇന്ത്യയിൽ ഹിന്ദുക്കൾക്ക് സ്വന്തം വിശ്വാസം തുറന്ന് പറയാനും , പ്രചരിപ്പിക്കാനും ഭയക്കണം എന്ന അവസ്ഥയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്?
മോഹൻ ലാൽ, സുരേഷ് ഗോപി, ശോഭന ആ കൂട്ടത്തിൽ ഇപ്പോൾ സാക്ഷാൽ കെ എസ് ചിത്രയും…! പതിറ്റാണ്ടുകളായി ഇവരൊക്കെ ഈ നാടിന് നൽകിയ സംഭാവനകളെയൊക്കെ മറന്ന് കൊണ്ട് അവർ അവരുടെ വിശ്വാസം ഉയർത്തി കാട്ടിയതിന്റെ പേരിൽ ക്രൂരമായി ആക്രമിക്കപ്പെടുന്നു.
സഹിഷ്ണുതതയും, മാനാവികതയും, ജനാധിപത്യവും പ്രസംഗിക്കുന്നവരാണ് ഈ ആക്രമണങ്ങൾ അഴിച്ചു വിടുന്നത് എന്നോർക്കണം.
പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരായുദ്ധരായ ആയിരക്കണക്കിന് സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുകയും, അവരുടെ മൃതദേഹങ്ങളിൽ തുപ്പുകയും ചവിട്ടുകയും അത് ആഘോഷിക്കുകയും ചെയ്ത ഹമാസ് എന്ന മുസ്ലിം തീവ്രവാദ സംഘനയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങി ഐക്യദാർഢ്യം പ്രകടിപ്പിച്ചവർ തന്നെയാണ് ഇപ്പോൾ സ്വന്തം വിശ്വാസം പരസ്യമായി പറഞ്ഞ കെ സ് ചിത്രക്ക് നേരെ ആക്രമണം അഴിച്ചു വിടുന്നത്.
ഒരാൾക്ക് ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ള മൗലിക അവകാശമാണ് ഏത് വിശ്വാസത്തിൽ ജീവിക്കാനും അത് പ്രചരിപ്പിക്കാനും ഉള്ള അവകാശം. കേരളത്തിൽ അത് സാധ്യമാകാതിരിക്കാൻ കേരളം ഒരു സ്വതന്ത്ര ഇസ്ലാമിക് റിപ്പബ്ലിക് ഒന്നുമല്ലല്ലോ?
കേരളത്തിലെ ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോയാൽ കുഴപ്പം, ഹൈന്ദവ ആചാരങ്ങൾ പിന്തുടർന്നാൽ കുഴപ്പം, ഉത്സവങ്ങൾ ആഘോഷിച്ചാൽ കുഴപ്പം… അതായത് ഒരു സംസ്‌കാരത്തെ ഇല്ലാതാക്കാൻ ആണ് ശ്രമിക്കുന്നത്. കുറെ ആക്രമണം അഴിച്ചു വിട്ടാൽ പിന്നെ വിശ്വാസം ഉള്ളവർ കൂടി പേടിച്ച് മിണ്ടാതിരിക്കുമല്ലോ…
സാംസ്‌ക്കാരിക അധിനിവേശം ആണ് ഇവിടെ നടക്കുന്നത്. ഒരു പത്ത് കൊല്ലം മുമ്പ് വരെ കാണാതിരുന്ന ഭക്ഷണ രീതികളും, വസ്ത്ര ധാരണ രീതികളും ആണ് ഇപ്പോൾ കേരളത്തിൽ കാണുന്നത് എന്നത് തന്നെ ശ്രദ്ധിച്ചാൽ മതി.
നമ്മൾ എത്ര സഹിഷ്ണുത കാണിച്ചാലും, എത്ര ജനാധിപത്യം മുറുകെ പിടിച്ചാലും ചിലർക്ക് വലുത് അവരുടെ മതം തന്നെയാണ്.
ജോസഫ് മാഷിന്റെ കൈ വെട്ടിയ ഇസ്ലാമിക തീവ്രവാദിയെ NIA കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തപ്പോൾ ആ വാർത്തക്ക് താഴെ വന്ന ഒരു കമന്റ് ഇതായിരുന്നു ‘ കൈ ആയിരുന്നില്ല വെട്ടേണ്ടത്, ആ നാവ്, അതായിരുന്നു വെട്ടി മാറ്റേണ്ടത്’. അതുപോലെ തീവ്രവാദികൾക്ക് അനുകൂലമായി എത്രയോ കമന്റുംകൾ..
തീവ്രവാദികൾക്ക് അനുകൂലമായി ഇത്രയേറെ കമെന്റുകൾ വന്നിട്ടും ഒരാൾക്ക് എതിരെയും ഒരു കേസും കേരളത്തിൽ ഇല്ല.
ഇതിനെയൊക്കെ വെറും സൈബർ ആക്രമണം ആയി കണക്കാക്കാൻ കഴിയില്ല. ഇത് തീവ്രവാദി ആക്രമണം തന്നെയാണ്. തീവ്രവാദികളെ നേരിടുന്നത് പോലെ ഇവരെ നേരിടുക തന്നെ വേണം.
ഇസ്ലാമിക തീവ്രവാദികൾക്ക് മുന്നിൽ മുട്ടിടിച്ചു നിൽക്കുന്ന ഹൈന്ദവ സമുദായ നേതാക്കളോട് സഹതാപം തോന്നുന്നു. നിങ്ങളുടെ മൗനവും, ഭയവും ആണ് ഇക്കൂട്ടർ മുതലെടുക്കുന്നതും, സാംസ്‌കാരിക അധിനിവേശത്തിന് സഹായകരമാകുന്നതും.
ഇന്ത്യൻ ഭരണഘനയേക്കാൾ ബഹുമാനം ശരി അത്ത് നിയമങ്ങളോടാണ് എന്ന് ഉളുപ്പില്ലാതെ പ്രസങ്ങിച്ച് മത തീവ്രവാദികളെ സുഖിപ്പിക്കുന്ന ഹിന്ദു നാമധാരി ആയ ഒരു പാർലമെന്റ് അംഗത്തിന്റ പ്രസംഗം ഓർത്ത് പോകുന്നു..
ഇനി ഹൈന്ദവ വിശ്വാസം തുറന്ന് പറയുന്നവർക്ക് നേരെ മാത്രമാണോ ഈ ആക്രമണം എന്ന് ചോദിച്ചാൽ അല്ല. അവർക്ക് ഈ രാജ്യത്തോട് തന്നെ വെറുപ്പാണ്.
ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് ജനറൽ ബിബിൻ റാവത് ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ചപ്പോൾ ആ വാർത്തക്ക് താഴെ വന്ന സ്‌മൈലികൾ മറന്നിട്ടില്ല.
ഇന്ത്യയുടെ സ്വപ്ന പദ്ധതി ആയ ‘ഗഗൻയാൻ’ പരീക്ഷണം ആദ്യം മാറ്റി വെച്ച വാർത്ത വന്നപ്പോൾ അതിന് താഴെയും കണ്ടു നൂറുകണക്കിന് സ്‌മൈലികൾ…!
80% വരുന്ന ഭൂരിപക്ഷ ജനത 17% വരുന്ന ന്യുനപക്ഷങ്ങളെ പേടിച്ച്, സ്വന്തം വിശ്വാസം പോലും പരസ്യമായി പറയാൻ കഴിയാതെ, ഉത്സവങ്ങളിലും , ആചാരങ്ങളിലും പങ്കെടുക്കാൻ കഴിയാതെ ജീവിക്കുന്നതിനെ പറയുന്നത് സഹിഷ്ണുത എന്നല്ല, ഭയം എന്ന് തന്നെയാണ്.
ഹിന്ദുക്കൾ ഭൂരിപക്ഷം അല്ലെങ്കിൽ ഈ രാജ്യത്ത് ജനാധിപത്യം അന്ന് അവസാനിക്കും. ഹൈന്ദവ വിശ്വാസം എന്നത് ഇന്ത്യൻ സംസ്‌ക്കാരം ആണ്.
മുസ്ലിങ്ങൾക്ക് മക്ക എന്നത് പോലെ ക്രിസ്ത്യാനികൾക്ക് ജറുസല്ലേമും, റോമും എന്നത് പോലെയാണ് ഇന്ത്യക്കാർക്ക് അയോദ്ധ്യയും.
ഇന്ത്യ മുഴുവൻ ആഘോഷം ആണ് ഇപ്പോൾ. മലയാളികൾ മാത്രമാണ് ഭീകര ആക്രമണം പേടിച്ച് എല്ലാം ഉള്ളിലൊതുക്കി കഴിയുന്നത്.
ഭയന്ന് കഴിയുന്നവർ സ്വയം കുഴി തോണ്ടുക ആണ്. നിങ്ങളോട് മാത്രമല്ല നിങ്ങളുടെ തലമുറകളോടും ദ്രോഹം ചെയ്യുകയാണ്.
‘ഗണപതി’ മിത്ത് ആണെന്ന് പറഞ്ഞാൽ അത് അഭിപ്രായ സ്വാതന്ത്ര്യവും, തന്റെ ഹൈന്ദവ വിശ്വാസം ഒരാൾ തുറന്ന് പറഞ്ഞാൽ അത് വർഗീയതയും ആക്കുന്നത് ഹൈന്ദവ വിശ്വാസങ്ങൾ ഉറക്കെ പറയാതിരിക്കാൻ ആണ്.
ഈയിടെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ, കേന്ദ്രത്തിൽ നരേന്ദ്രമോഡി ഭരണം ഇല്ലാതായാൽ കേരളത്തിലെ ഹിന്ദുക്കളെയും, ക്രിസ്ത്യാനിക്കളെയും കാത്തിരിക്കുന്നത് കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ ആയിരിക്കാം.
ഹൈന്ദവ സംസ്‌ക്കാരം ഇല്ലാതായാൽ ഇന്ത്യ ഇല്ല. അതിനെ തകർക്കാൻ ഉള്ള ഏത് ശ്രമത്തെയും അതിശക്തമായി ചെറുക്കണം. ഭീരുക്കൾ ആകരുത്.
ഭയന്ന് അടിമ ആയി ഇരിക്കാൻ ഞാൻ തയാറല്ല. ഉറച്ച ശബ്ദത്തിൽ തന്നെ പറയും ‘ജയ് ശ്രീറാം’ എന്ന്. അയോദ്ധ്യയിൽ പോകുകയും ചെയ്യും. അത് ഇന്ത്യയുടെ സംസ്‌ക്കാരം ആണ്. മതതീവ്രവാദികൾക്ക് മുന്നിൽ മുട്ട് മടക്കാൻ എന്നെ കിട്ടില്ല.
Discussion about this post