തൃശൂർ: തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം തൃപ്രയാറിലേക്ക് തിരിച്ചത്. ഗുരുവായൂരിൽ നിന്നും ഹെലികോപ്റ്ററിൽ വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ എത്തിയ പ്രധാനമന്ത്രി അവിടെ നിന്നും റോഡു മാർഗമാണ് തൃപ്രയാറിലെത്തിയത്. ദർശനത്തിന് ശേഷം അദ്ദേഹം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ടും നടത്തി. ഇതിന് ശേഷം വേദപഠനം നടത്തുന്നവരുടെ വേദാർച്ചനയിലും പങ്കെടുത്ത ശേഷമായിരുന്നു മടക്കം.
ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം വധൂവരന്മാർക്ക് വിവാഹഹാരം എടുത്തു നൽകിയാണ് ഇരുവരെയും അനുഗ്രഹിച്ചത്. പിന്നീട് ക്ഷേത്രത്തിൽ വിവാഹം നടന്ന മറ്റ് 10 വധൂവരന്മാർക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. അവർക്ക് അയോദ്ധ്യയിൽ നിന്നുളള അക്ഷതവും പ്രധാനമന്ത്രി കൈമാറി.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം കൊച്ചിയിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്കു 12ന് വില്ലിംടൺ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം ഡൽഹിയിലേക്ക് മടങ്ങും.
Discussion about this post