ഇസ്ലാമാബാദ്: തീവ്രവാദക്യാമ്പുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതികരണവുമായി പാകിസ്താൻ. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അംഗീകരിക്കാനാവില്ലെന്ന് പാകിസ്താൻ മുന്നറിയിപ്പ് നടത്തി. ”ഇറാനിയൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനോട് ശക്തമായ പ്രതിഷേധം ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ നഗ്‌നമായ ലംഘനത്തെ ശക്തമായി അപലപിക്കാൻ ഇറാനിയൻ ചാർജ് ഡി അഫയേഴ്‌സിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ പരമാധികാരവും അനന്തരഫലങ്ങളുടെ ഉത്തരവാദിത്തവും ഇറാനിൽ തന്നെയായിരിക്കുമെന്നും” പാകിസ്താൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
പാകിസ്താനിലെ സുന്നി തീവ്രവാദസംഘടനയുടെ ക്യാംപുകൾ ലക്ഷ്യമിട്ടാണ് ഭീകരാക്രമണം നടത്തിയത്. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന്റെ സന്ദർശനം കഴിഞ്ഞ് ഏതാണ്ട് 24 മണിക്കൂർ പൂർത്തിയാകുമ്പോഴേക്കും ആണ് ഇറാൻ പാകിസ്താൻ അതിർത്തിയിൽ മിസൈൽ ആക്രമണം നടത്തിയത്. ഇന്ത്യൻ വിദേശ കാര്യ വകുപ്പ് മന്ത്രി ഇറാനിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറിയിട്ടുണ്ടോ അതോ സ്വാഭാവികമായ ആക്രമണം ആണോ നടന്നത് എന്ന് വ്യക്തമല്ല.
പാക് അതിർത്തിയിൽ ഇറാൻ സുരക്ഷാ സേനയ്ക്ക് നേരെ നേരത്തെയും തീവ്രവാദി സംഘം ആക്രമണം നടത്തിയിരുന്നു. ‘ഈ താവളങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തകർത്തുവെന്നാണ് സംഭവത്തെ ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തത്.
Discussion about this post