ബാബ്‌റി മസ്ജിദിന്റെ താഴെ ക്ഷേത്രം ഉണ്ടെന്ന് റിപ്പോർട്ട് വന്നപ്പോൾ സർവേ നിർത്തി വെക്കാൻ പറഞ്ഞവരാണ് മാർക്സിസ്റ്റ് ചരിത്രകാരന്മാർ – കെ കെ മുഹമ്മദ്
കൊച്ചി: ബാബ്‌റി മസ്ജിദിനു താഴെ രാമക്ഷേത്രം ഉണ്ടെന്ന ശാസ്ത്രീയ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ സർവേ തന്നെ നിർത്തി വെക്കാൻ മാർക്സിസ്റ്റ് ചരിത്രകാരന്മാർ തന്നോട് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി പ്രശസ്ത പുരാവസ്തു ശാസ്ത്രജ്ഞൻ കെ കെ മുഹമ്മദ്. ആർക്കിയോളോജിക്കൽ സർവേ അംഗവും, രാമക്ഷേത്രത്തിനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകിയ സർവേയുടെ ഭാഗവുമായിരുന്ന കെ കെ മുഹമ്മദ് ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് കെ കെ മുഹമ്മദ് മാർക്സിസ്റ്റ് ചരിത്രകാരന്മാരുടെ കാപട്യം വെളിപ്പെടുത്തിയത് .
ബാബ്‌റി മസ്ജിദിനു താഴെ രാമക്ഷേത്രം ഇല്ലെന്ന് യാതൊരു വിധ തെളിവുകളുടെയും പിൻബലം ഇല്ലാതെ അന്ധമായി വിശ്വസിച്ചിരുന്നവർ ആയിരിന്നു മാർക്സിസ്റ്റ് ചരിത്രകാരന്മാർ. അത് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. അവരുടെ വിശ്വാസങ്ങൾക്ക് വസ്തുതകളുടെ പിൻബലം ഉണ്ടോ എന്നൊന്നും അവർ നോക്കിയിരുന്നില്ല.
2003ൽ അയോധ്യ ബാബറി പള്ളിയിൽ നടന്ന റഡാർ പരിശോധനയിൽ താഴെ കെട്ടുകളുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ തുടർന്നുള്ള പര്യവേക്ഷണം മുടക്കാൻ മാർക്സിസ്റ്റ് ചരിത്രകാരന്മാർശ്രമിച്ചു . “ബാബറി പള്ളിക്കു താഴെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന സര്‍വ്വേ ഫലം വന്നപ്പോൾ അവർ പരിഭ്രാന്തരായി. അവരെന്നെ വിളിച്ചു. സർവ്വേ നിര്‍ത്തിവെക്കാൻ കഴിയുമോ എന്ന് ചോദിച്ചു. സാധിക്കില്ലെന്ന് ഞാൻ പറഞ്ഞു,” കെകെ മുഹമ്മദ് വ്യക്തമാക്കി
90കളിൽ ഇംഗ്ലീഷ് പത്രങ്ങളുമായി ഏറ്റവും ബന്ധമുണ്ടായിരുന്നത് മാർക്സിസ്റ്റ് ചരിത്രകാരന്മാർക്കായിരുന്നു. അതുകൊണ്ട് അവരുടെ വാദങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു കെ കെ മുഹമ്മദ് പറഞ്ഞു.
അവരുടെ ആഖ്യാനങ്ങൾ പൊതുബോധങ്ങൾ നിർമ്മിച്ചു. നമ്മൾ ശരിയെന്നും അറിവുള്ളവരുടെ വാക്കുകളെന്നും വിശ്വസിക്കുന്ന പലതും ഇവർ പടച്ചുണ്ടാക്കിയ, തെളിവുകളുടെ പിൻബലമില്ലാത്ത കഥകളായിരുന്നു.
Discussion about this post