Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തേക്കിൽ തീർത്ത ഗുരുവായൂരപ്പന്റെ ദാരുശിൽപ്പം;ചുമർ ചിത്രം; പ്രധാനമന്ത്രിയ്ക്ക് അമൂല്യ സമ്മാനങ്ങൾ കൈമാറി ഗുരുവായൂർ ദേവസ്വം ബോർഡ്

by Brave India Desk
Jan 17, 2024, 02:57 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അമൂല്യസമ്മാനങ്ങൾ കൈമാറി ഗുരുവായൂർ ദേവസ്വം ബോർഡ്. ഗുരുവായൂരപ്പന്റെ ദാരുശിൽപ്പവും, ചുമർ ചിത്രവുമാണ് ദേവസ്വം ബോർഡ് പ്രധാനമന്ത്രിയ്ക്ക് കൈമാറിയത്. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ന് രാവിലെ ആയിരുന്നു പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്.

ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കിയതിന് ശേഷം ആയിരുന്നു അദ്ദേഹത്തിന് സമ്മാനങ്ങൾ കൈമാറിയത്. ക്ഷേത്രം കൊടിമരത്തിന് സമീപം വെച്ച് ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ എക്‌സ് എം പി, മനോജ് ബി നായർ, കെ.ആർ.ഗോപിനാഥ് എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിക്ക് മികവാർന്ന കലാസൃഷ്ടികൾ നൽകിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Stories you may like

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

തേക്കിലാണ് ഗുരുവായൂരപ്പന്റെ ദാരുശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ശിൽപി എളവള്ളി നന്ദനാണ് ശിൽപ്പത്തിന്റെ നിർമ്മാതാവ്. 19 ഇഞ്ച് ഉയരമുള്ള ശിൽപ്പം നാലര ദിവസം കൊണ്ടാണ് ശിൽപ്പി പൂർത്തിയാക്കിയത്.

കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രമാണ് പ്രധാനനമന്ത്രിയ്ക്ക് ദേവസ്വം ബോർഡ് കൈമാറിയത്. ചുമർചിത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രമാണിത്. എഴുപത് സെ.മി. നീളവും 55 സെ.മീ. വീതിയുമുള്ള ചിത്രം ചുമരിന് സമാനമായ പ്രതലത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പാരമ്പര്യ ചുമർചിത്ര സമ്പ്രദായത്തിൽപഞ്ചവർണ്ണ സിദ്ധാന്തപ്രകാരം പ്രകൃതി വർണ്ണങ്ങൾ ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. ഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയത്തിലെ പ്രാരംഭ ശ്ലോകം ചിത്രത്തിനടിയിൽ ചേർത്തിട്ടുണ്ട്.

Tags: pmGuruvayurmodi
Share2TweetSendShare

Latest stories from this section

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

വർഗവഞ്ചകൻ,’നാണമില്ലേ ആ സീറ്റിലിരിക്കാൻ, ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്’; ജി. സുധാകരൻ

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Discussion about this post

Latest News

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

അവനെ വെറുതെ അങ്ങോട്ട് ഒഴിവാക്കാൻ കഴിയില്ല; സഞ്ജുവിനെ തഴഞ്ഞ ബിസിസിഐയെ നിർത്തിപ്പൊരിച്ച് ഹർഷ ഭോഗ്ലെ

അവനെ വെറുതെ അങ്ങോട്ട് ഒഴിവാക്കാൻ കഴിയില്ല; സഞ്ജുവിനെ തഴഞ്ഞ ബിസിസിഐയെ നിർത്തിപ്പൊരിച്ച് ഹർഷ ഭോഗ്ലെ

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

സഞ്ജുവിനെ തഴഞ്ഞത് ടീമിന് തന്നെ തിരിച്ചടിയാകും; സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി അശ്വിൻ

സഞ്ജുവിനെ തഴഞ്ഞത് ടീമിന് തന്നെ തിരിച്ചടിയാകും; സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി അശ്വിൻ

ബ്രഹ്മോസ് മിസൈൽ കരാർ അവസാന ഘട്ടത്തിൽ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജക്കാർത്തയിൽ; വരവേൽക്കാൻ ആവേശത്തോടെ പ്രവാസി സമൂഹം

ബ്രഹ്മോസ് മിസൈൽ കരാർ അവസാന ഘട്ടത്തിൽ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജക്കാർത്തയിൽ; വരവേൽക്കാൻ ആവേശത്തോടെ പ്രവാസി സമൂഹം

പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ആക്രമണം, ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക

പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ആക്രമണം, ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന ചൊവ്വാഴ്ച; നിങ്ങളുടെ നക്ഷത്രഫലം അറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies