ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘത്തെ നയിക്കാന്‍ വനിതാ ഓഫീസര്‍മാര്‍. ലിംഗ സമത്വം മുന്‍നിര്‍ത്തിയുള്ള രാജ്യത്തെ സായുധ സേനയുടെ സുപ്രധാന മുന്നേറ്റത്തിന്റെ ഭാഗമാണിത്. അസിസ്റ്റന്റ് കമാന്‍ഡര്‍മാരായ് പ്രിയ , ചുനൗതി ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരേഡ് നടക്കുന്നത്.
സായുധ സേനയിലെ സ്ത്രീകളുടെ ശക്തിയും കഴിവും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി പരേഡ് മാറുമെന്നും , ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘത്തെ നയിക്കുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും കമാന്‍ഡന്റ് പ്രിയ പറഞ്ഞു. നാഷണൽ കേഡറ്റ് കോർപ്സിന്റെ ഭാഗമായി കർത്തവ്യ പാതയിലും വനിതാ ഉദ്യോഗസ്ഥർ പരേഡ് നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പരേഡ് നയിക്കാൻ വനിതാ ഓഫീസർമാർക്ക് അവസരം ലഭിക്കുന്നത് ചരിത്ര നിമിഷമാണെന്ന് അസിസ്റ്റന്റ് കമാൻഡന്റ് ചുനൗതി ശർമ്മ പറഞ്ഞു. രാജ്യത്തിന്റെ ശക്തിയ്ക്കായി സംഭാവന നൽകാനുള്ള സുപ്രധാന അവസരമാണ് ഇതെന്നും കൂട്ടിച്ചേർത്തു.
പരേഡിലൂടെ സ്ത്രീ സമത്വത്തിനുമുള്ള പുതിയ മാറ്റം ഉണ്ടാവുകയാണെന്ന് അസിസ്റ്റന്റ് കമാൻഡന്റ് ഹാർദികും പറഞ്ഞു. സ്ത്രീകളെ പ്രതിരോധ സേനയിൽ ഉൾപ്പെടുത്തുന്നത് ശരിക്കും പ്രശംസനീയമാണ്. പരേഡിലൂടെ സ്ത്രീ സമത്വത്തിനുമുള്ള പുതിയ മാറ്റം ഉണ്ടാവുകയാണെന്നും ഹാർദിക് വ്യക്തമാക്കി.
Discussion about this post