തൃശൂർ:കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി കേസിൽ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നു എന്നത് സംശയമില്ലാത്ത കാര്യമാണെന്ന് വ്യക്തമാക്കി സി പി എം നേതാവും മുൻ സഹകരണ വകുപ്പ് മന്ത്രിയുമായ ജി സുധാകരൻ. മുൻ സഹകരണ വകുപ്പ് മന്ത്രി എന്ന നിലയിൽ അത് തനിക്ക് വ്യക്തമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് പാർട്ടിക്കെതിരെ കടുത്ത നിലപാടുമായി ജി സുധാകരൻ രംഗത്ത് വന്നത്
ആരൊക്കെയാണ് തട്ടിപ്പിൽ ഉൾപെട്ടിരിക്കുന്നതെന്നോ എന്തൊക്കെയാണ് നടന്നിരിക്കുന്നതെന്നോ പറയാൻ എന്റെ കയ്യിൽ രേഖകളില്ല, എന്നാൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പാണ് അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുതരമായ ക്രമക്കേട് തന്നെയാണ് നടന്നിട്ടുള്ളത് എ സി മൊയ്തീനെതിരെ ആയാലും പി പി രാജീവിനെതിരെ ആയാലും അന്വേഷണം നടക്കണം, ഇ ഡി യുടെ അന്വേഷണത്തെ ആർക്കും തടയാനാകില്ല അദ്ദേഹം വ്യക്തമാക്കി
കുറച്ചു കാലമായി പാർട്ടി നേതൃത്വവുമായി അകൽച്ചയിൽ കഴിയുകയാണ് ജി സുധാകരൻ. തനിക്ക് പാർട്ടിയിൽ നിന്നും അവഗണന നേരിടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഞാൻ പങ്കെടുത്ത പരിപാടികളിൽ തന്റെ ചിത്രം വരാതിരിക്കാൻ ദേശാഭിമാനി പോലും ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായും അകൽച്ചയുണ്ട് , കരുത്തുറ്റ നേതാക്കന്മാരാണെങ്കിലും വിമർശനങ്ങൾ സ്വീകരിക്കില്ല എന്ന നിലപാട് ശരിയല്ല എന്ന് പറഞ്ഞ ജി സുധാകരൻ വ്യക്തി പൂജ പാടില്ല എന്നും കൂട്ടിച്ചേർത്തു.
Discussion about this post