ന്യൂഡൽഹി: ബുധനാഴ്ച പാർട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ അദാനിയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി പി ചിദംബരം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. ദേശീയ തലത്തിൽ അദാനിയെ ശത്രുവായി പ്രഖ്യാപിച്ചു കൊണ്ട് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ മുന്നോട്ടു പോകുമ്പോൾ തെലങ്കാനയിൽ എന്ത് കൊണ്ടാണ് വൻനിക്ഷേപങ്ങൾക്ക് അദാനിയുമായി സമ്മതപത്രം ഒപ്പിട്ടതെന്ന ചോദ്യത്തിൽ കോൺഗ്രസ് മുതിർന്ന നേതാവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ ചിദംബരം ഒഴിഞ്ഞു മാറിയത്.
പത്ര പ്രവർത്തകൻ ചോദ്യം ചോദിച്ചപ്പോൾ ചിദംബരം പ്രകടമായി അസ്വസ്ഥനാകുന്നതും മൈക് അടുത്തിരിക്കുന്ന വനിതാ നേതാവായ സുപ്രിയ ശ്രീനാതെ ക്ക് നേരെ നീട്ടുന്നതും അവർ അതിനു ഉത്തരം പറയാതെ മറ്റു ചോദ്യങ്ങളിലേക്ക് പോകുന്നതും വ്യക്തമായി കാണാം. വാർത്താ സമ്മേളനം ഇപ്പോൾ നിലവിൽ സമൂഹ മാധ്യമങ്ങളിൽ വയറൽ ആണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗൗതം അദാനിക്ക് അനർഹമായ പല ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പലപ്പോഴും കുറ്റപ്പെടുത്താറുണ്ട്. അദാനി മോദിയുടെ സുഹൃത്ത് എന്നാണ് അദ്ദേഹം വിളിക്കുന്നത്. ഈയിടെ പുറത്താക്കിയ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയും, അദാനിക്ക് എതിരെ ചോദ്യം ചോദിച്ചത് കൊണ്ടാണ് തന്നെ പുറത്താക്കിയത് എന്ന് ആരോപിച്ചിരുന്നു
രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള തെലങ്കാന സർക്കാരുമായി 12,400 കോടി രൂപയുടെ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ് വ്യാഴാഴ്ച നാല് ധാരണാപത്രങ്ങൾ ഒപ്പു വച്ചിരുന്നു. ഒരു ഡാറ്റാ സെന്ററിനായി 5000 കോടി രൂപയും രണ്ട് സ്റ്റോറേജ് പദ്ധതികൾക്കായി 5000 കോടി രൂപയും ഒരു സിമന്റ് പ്ലാന്റിനായി 1400 കോടി രൂപയും കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ അദാനി ഗ്രൂപ്പ് നിക്ഷേപിക്കും
Discussion about this post