ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠ അടുത്തിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം. അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയത്.
അയോദ്ധ്യയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ യുപി എടിഎസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.തീവ്രവാദ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. വിഗ്രഹത്തിന്റെ കണ്ണുകൾ മൂടിക്കെട്ടിയ ചിത്രമാണ് പുറത്തുവന്നത്.വിശ്വഹിന്ദു പരിഷത്തിന്റെ മാധ്യമ ചുമതലയുള്ള ശരദ് ശർമയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് എന്ന ശിൽപ്പി കൊത്തിയെടുത്ത 51 ഇഞ്ച് വലുപ്പമുള്ള ശ്രീരാമന്റെ ബാലരൂപമായ രാംലല്ലയെയാണ് രാമനാമം ജപിച്ച് വരുന്ന വിശ്വാസികൾക്ക് ദർശിക്കാനാവുക.
Discussion about this post