ദിസ്പൂർ: വ്യാഴാഴ്ച അസമിലെ ജോർഹട്ട് പട്ടണത്തിനുള്ളിൽ യാത്രക്ക് അനുവദിച്ച റൂട്ടിൽ നിന്ന് വ്യതിചലിച്ചുവെന്നാരോപിച്ച് ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്കും അതിന്റെ മുഖ്യ സംഘാടകനായ കെ ബി ബൈജുവിനും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
കെ ബി റോഡിലേക്ക് മാർച്ച് കടന്നു പോകുന്ന രീതിയിലാണ് മാർച്ച് ക്രമീകരിച്ചതും പോലീസ് അനുമതി കൊടുത്തതും, എന്നാൽ ഒരു മുന്നറിയിപ്പും കൂടാതെ അനുവദിച്ച റൂട്ട് മാറ്റിയ സംഘാടകർ നഗരത്തിൽ വലിയ ആശയകുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.
ആളുകളുടെ പെട്ടെന്നുള്ള തിരക്ക് കാരണം ചിലർ വീഴുകയും തിക്കിലും തിരക്കിലും പെടുകയും ചെയ്തു . യാത്രയ്‌ക്കും അതിന്റെ മുഖ്യ സംഘാടകനുമെതിരെ ജോർഹട്ട് സദർ പോലീസ് സ്‌റ്റേഷനിൽ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” ഉദ്യോഗസ്ഥർ അറിയിച്ചു
യാത്ര ജില്ലാ ഭരണകൂടത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി
മുൻകൂട്ടി പറയാതെ, ജില്ലാ ഭരണകൂടത്തെയും പോലീസിനെയും അറിയിക്കാതെ റൂട്ട് മാറ്റി എന്ന് വ്യക്തമാക്കിയ സംഘാടകർ എന്നാൽ അതിനെ നിസ്സാരവത്കരിക്കുകയാണ് ചെയ്തത്. ഞങ്ങൾക്ക് അനുവദിച്ച റൂട്ട് വളരെ ചെറുതായിരുന്നു, ഒരുപാട് ആളുകളും ഉണ്ടായിരിന്നു . അതിനാൽ, ഞങ്ങൾ അനുവദിച്ച വഴി മാറ്റുകയാണുണ്ടായത് പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു








