മലപ്പുറം: പന്തല്ലൂരിൽ 25കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദിലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.
യുവതിയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. യുവതി മരിച്ചത് ഗാർഹിക പീഡനം മൂലമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭർതൃപിതാവ് തഹ്ദിലയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി തഹ്ദിലയുടെ കുടുംബം പറയുന്നു.
യുവതിക്ക് രണ്ട് വയസുള്ള കുഞ്ഞുൾപ്പെടെ നാല് മക്കളുണ്ട്. ഭർത്താവ് നിസാർ വിദേശത്താണ്. യുവതിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.











