ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ സ്കൂളുകളുടെ മതിലുകളിൽ ഖാലിസ്ഥാനി അനുകൂല ചുവരെഴുത്തുകൾ. സംഭവത്തിൽ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെ ഉത്തംനഗറിലെ സർക്കാർ സ്കൂളുകളിലാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
പ്രത്യേക ഖാലിസ്ഥാൻ രാജ്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചുവരെഴുത്തുകളാണ് പ്രത്ര്യക്ഷപ്പെട്ടത്. സ്ഥലം സന്ദർശിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് മായ്ച്ച. സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഭീകരാക്രമണം നടത്തുമെന്ന് ഖാലിസ്ഥാനി ഭീകരനേതാവ് ഗുർപത്വന്ത് സിംഗ് പന്നുൻ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചുവരെഴുത്തുകളും പ്രത്യക്ഷപ്പൈട്ടിരിക്കുന്നത്. റിപ്പബ്ലക്ക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെയും പഞ്ചാബ് പോലീസ് ഡിജിപി ഗൗരവ് യാദവിനെയും വധിക്കുമെന്ന് ഗുർപത്വന്ത് പന്നുൻ ഭീഷണി മുഴക്കിയിരുന്നു. ജനുവരി 26ന് പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ സംഘടിത ആക്രമണം നടത്താന്‍ ഗുണ്ടാസംഘങ്ങളോട് പന്നുന്‍ ഭീഷണി സന്ദേശത്തില്‍ ആഹ്വാനം ചെയ്തിരുന്നു. തിങ്കളാഴ്ച്ച നടക്കുന്ന അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് അലങ്കോലപ്പെടുത്തുമെന്നും പന്നുൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
Discussion about this post